തൃക്കരിപ്പൂർ: ഗ്രാമപഞ്ചായത്തിൽ ഹരിത കർമസേന ശേഖരിച്ച അജൈവ മാലിന്യം ഹരിത സഹായ സ്ഥാപനത്തിന് കൈമാറി. തരംതിരിച്ച അജൈവ മാലിന്യം മാത്രമാണ് കൈമാറിയത്. ഇതിനകം ശേഖരിച്ച പ്ലാസ്റ്റിക് കൂടി തരംതിരിച്ചു നൽകും. ഫെബ്രുവരി ഒന്നുമുതൽ എല്ലാത്തരം അജൈവ മാലിന്യവും തരം തിരിക്കാതെ ശേഖരിച്ച് ഒറ്റത്തവണയായി കൈമാറാനാണ് ഉദ്ദേശിക്കുന്നത്. മാർച്ച് മുതൽ ഹരിത കർമസേന എല്ലാ മാസവും വീടുകളിലും കടകളിലും എത്തി വൃത്തിയാക്കി സൂക്ഷിച്ച അജൈവ മാലിന്യങ്ങൾ നിശ്ചിത തീയതികളിൽ ശേഖരിക്കും. പഞ്ചായത്ത് പ്രസിഡൻറ് സത്താർ വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് വി.എം. ആനന്ദവല്ലി, സ്ഥിരംസമിതി ചെയർമാൻമാരായ ശംസുദ്ദീൻ ആയിറ്റി, എം. സൗദ, മെംബർമാർ, പഞ്ചായത്ത് സെക്രട്ടറി ഇ.വി. വേണുഗോപാൽ, ഉദ്യോഗസ്ഥർ, ഹരിത കർമസേന അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. tkp malinniyam.jpg തൃക്കരിപ്പൂരിൽനിന്നുള്ള അജൈവ മാലിന്യം ട്രക്കിൽ കൊണ്ടുപോകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.