കുന്നിൽ യങ്​ ചാലഞ്ചേഴ്​സിന് അംഗീകാരം

കാസർകോട്​: നെഹ്റു യുവ കേന്ദ്രയുടെ സംസ്ഥാന തല പ്രത്യേക ജൂറി അവാർഡിന് കുന്നിൽ യങ്​ ചാലഞ്ചേഴ്​സിനെ തെഞ്ഞെടുത്തു. കലാ-കായിക വിദ്യഭ്യാസ പ്രവർത്തനങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡ് . 2020ൽ ജില്ലയിലെ ഏറ്റവും മികച്ച യൂത്ത് ക്ലബിനുള്ള അവാർഡ് ലഭിച്ചത് കുന്നിൽ യങ്​ ചാലഞ്ചേഴ്​സിനായിരുന്നു. മികച്ച പ്രവർത്തനത്തിന് അജ് വാ ഫൗണ്ടേഷ‍ൻെറ ചെർക്കളം അബ്ദുള്ള സ്മാരക അവാർഡ്​, ഫിറ്റ് ഇന്ത്യ അവാർഡ്, ശുചിത്വ മിഷൻ പുരസ്കാരം തുടങ്ങിയ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. അർഹതക്കുള്ള അംഗീകാരമാണിതെന്ന്​ പ്രസിഡൻറ്​ ബി.എസ്. റിയാസ് കുന്നിലും ജന സെക്രട്ടറി ഡോ. കെ.എം. സഫ്വാനും പറഞ്ഞു. മാറ്റിവെച്ചു കാസർകോട്: സി.എച്ച്. മുഹമ്മദ് കോയ അക്കാദമി ഫോർ പൊളിറ്റിക്കൽ സ്റ്റഡീസ് ജനുവരി 25ന് നടത്താൻ നിശ്ചയിച്ചിരുന്ന പഠന ക്ലാസ് മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി സെക്രട്ടറി കെ.എം.അബ്ദുൽ റഹ്മാൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.