തൃക്കരിപ്പൂർ: 18 പേരുടെ കൂട്ടായ്മയിൽ പച്ചക്കറി സമൃദ്ധി. ഇടയിലക്കാട് തുരുത്തിലാണ് കൃഷിയും വിപണിയും ഒരുങ്ങിയത്. ഒമ്പത് സ്ത്രീകളും ഒമ്പത് പുരുഷന്മാരും അംഗങ്ങളായ കർഷക കൂട്ടായ്മ കഴിഞ്ഞ രണ്ടുവർഷം കൊണ്ട് കൃഷി ആഭിമുഖ്യമുണ്ടാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു. വിവിധ തൊഴിലുകളിൽ ഏർപ്പെടുന്ന ഇവർ രാവിലെയും വൈകീട്ടുമായി വ്യത്യസ്ത സമയങ്ങളിൽ കൃഷിയിടങ്ങളിലെത്തിയാണ് വളമിടലും നനക്കലും നടത്തുന്നത്. കോവിഡ് നാടിനെ വരിഞ്ഞുമുറുക്കിയപ്പോൾ വിഷമില്ലാത്ത പച്ചക്കറികളും കിഴങ്ങുവർഗങ്ങളും നാട്ടിൽ സുലഭമാക്കാൻ സജീവ ഇടപെടൽ ഇവരുടെ കൂട്ടായ്മ നടത്തി. കൂട്ടായ്മയുടെ ഉൽപന്നങ്ങൾക്ക് പുറമെ നാട്ടുകാരിൽ നിന്നും പച്ചക്കറിയും പഴവർഗങ്ങളും ശേഖരിച്ചു വിൽപന നടത്തുന്നതിന് ചന്തയും ഒരുക്കി. വലിയപറമ്പ് കൃഷി ഭവൻെറ സഹകരണത്തോടെയാണിത്. നാട്ടുചന്തയുടെ പ്രവർത്തനവും ഇവർ ഏറ്റെടുത്തു നടത്തുന്നു. തീരദേശത്ത് കൃഷി ചെയ്യാത്ത കൂർക്ക, മഴക്കാലത്ത് മാത്രം ചെയ്യുന്ന എള്ള്, വിവിധ തരം നെല്ല്, മധുര കിഴങ്ങ്, കപ്പ, ചോളം,പൂക്കൾ(വാടാർമല്ലി, ചെണ്ടുമല്ലി), പച്ചക്കറി ഇനങ്ങളിൽ മത്തൻ, കുമ്പളം, വഴുതന, പച്ചമുളക്, തക്കാളി അങ്ങനെ നീളുന്നു ഇവരുടെ കൃഷി. കർഷക കൂട്ടായ്മയുടെ കൂർക്ക, പച്ചക്കറി കൃഷി വിളവെടുപ്പ് വലിയപറമ്പ് ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഖാദർ പാണ്ട്യാല ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ. അജിത അധ്യക്ഷത വഹിച്ചു. വലിയപറമ്പ് കൃഷി ഓഫിസർ വി. ശിവകുമാർ, സംസ്ഥാന കർഷക അവാർഡ് ജേതാവ് ചെറുതാഴം ശ്രീധരൻ നമ്പൂതിരി, കൂട്ടായ്മ ഭാരവാഹികളായ വി. സജിത, എം. രാജേഷ്, കെ. ജയൻ എന്നിവർ സംസാരിച്ചു. SUN TKP1.JPG ഇടയിലക്കാട്ടിൽ ആരംഭിച്ച നാട്ടു ചന്തയിലെ ആദ്യ വിൽപന ഖാദർ പാണ്ട്യാല നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.