-റിപ്പബ്ലിക് ദിനത്തിൽ മെമു യാത്ര തുടങ്ങും കാസർകോട്: മംഗളൂരു- കണ്ണൂർ റൂട്ടിൽ മെമു കൂടി അനുവദിച്ചതോടെ സഫലമാവുന്നത് കാസർകോടിൻെറ ദീർഘകാല ആവശ്യം. കാസർകോട് റൂട്ടിൽ മെമു അനുവദിക്കണമെന്ന ആവശ്യം പാർലമൻെറിൽ വരെ ഉന്നയിച്ചതാണ്. പാസഞ്ചേഴ്സ് അസോസിയേഷനുകളും വിവിധ സംഘടനകളും നിവേദനങ്ങൾ ഉന്നയിച്ചിട്ടും ആവശ്യം നടപ്പാകുന്നത് നീണ്ടു. ഇതിനിടെയാണ് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ പാലക്കാട് റെയിൽവേ ഡിവിഷനുകീഴിലെ എം.പിമാരുടെ യോഗത്തിൽ മെമു പ്രഖ്യാപിച്ചത്. റിപ്പബ്ലിക് ദിനത്തിൽ മെമു യാത്ര തുടങ്ങും. 12 കോച്ചുകളുള്ള ട്രെയിനിൻെറ സമയം പിന്നീട് നിശ്ചയിക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വിളിച്ച യോഗത്തിൽ ജില്ലയിലെ റെയിൽവേ അവഗണന രാജ്മോഹൻ ഉണ്ണിത്താൻ എം.പി അവതരിപ്പിച്ചു. മെമു ട്രെയിൻ അനുവദിക്കണമെന്ന് യോഗത്തിൽ ശക്തമായി ഉന്നയിച്ചു. നിരവധിതവണ റെയിൽവേ മന്ത്രിക്കും ജനറൽ മാനേജർക്കും നിവേദനങ്ങൾ നൽകിയ കാര്യം എം.പി യോഗത്തിൽ ഓർമപ്പെടുത്തി. എം.പിയുടെ ആവശ്യം അംഗീകരിച്ചതായും മംഗളൂരു- കണ്ണൂർ റൂട്ടിൽ പുതിയ മെമു ജനുവരി 26ന് സർവിസ് തുടങ്ങുമെന്നും ജനറൽ മാനേജർ എം.പിയെ രേഖാമൂലം അറിയിക്കുകയും ചെയ്തു. എന്നാൽ, നിലവിൽ ഓടുന്ന പാസഞ്ചർ ട്രെയിനാണ് മെമുവായി മാറുന്നത് എന്നതിൽ യാത്രക്കാർക്ക് നിരാശയുണ്ട്. പുതിയ ട്രെയിൻ അനുവദിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.