കാഞ്ഞങ്ങാട്: ബൈക്കിലെത്തി മാല മോഷണം പതിവാക്കിയ ഒരാൾകൂടി അറസ്റ്റിൽ. മടിയൻ തായൽ ഹൗസിലെ സി.പി. മുഹമ്മദ് നസ്റുദ്ദീന്‍റെ കൂട്ടുപ്രതി കാഞ്ഞങ്ങാട് സൗത്ത് പഴയ കടപ്പുറത്തെ കെ. അഫ്സലിനെയാണ് (22) ഹൊസ്ദുർഗ് എസ്.ഐ കെ.പി. സതീഷും സംഘവും അറസ്റ്റ് ചെയ്തത്. 2018 ഫെബ്രുവരി 15ന് വൈകീട്ടാണ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടയിൽ ഹോസ്ദുർഗ് കാരാട്ടുവയൽ സ്വദേശി മധുസൂദനന്‍റെ ഭാര്യ പി. ശ്രീജയുടെ (39) ആറു പവൻ സ്വർണമാല ബൈക്കിലെത്തിയ ഇരുവരും തട്ടിപ്പറിച്ച് രക്ഷപ്പെട്ടത്. 1,38,000 രൂപ വിലവരുന്ന മാലയാണ് നഷ്ടപ്പെട്ടത്. ബുധനാഴ്‌ച അറസ്റ്റിലായ നസ്റുദ്ദീനെ ചോദ്യം ചെയ്തപ്പോഴാണ് മറ്റൊരു മാല മോഷണത്തിന്‍റെ കഥകൂടി പുറത്തുവന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.