ചെറുവത്തൂർ: ദേശീയപാത വികസനത്തിൻെറ ഭാഗമായി ചെറുവത്തൂർ വീരമലക്കുന്നിൻെറ ഹൃദയം തുരന്നു. ഇത് ടൂറിസം സാധ്യതകൾക്ക് കനത്ത തിരിച്ചടിയാകും. വീരമലക്കുന്നിൽ ടൂറിസം പദ്ധതി നടപ്പാക്കാനുള്ള ആലോചനകളുമായി സർക്കാർ മുന്നോട്ടുപോകവേയാണ് കുന്ന് വ്യാപകമായി തുരക്കുന്നത്. കുന്നിൻെറ പടിഞ്ഞാറ് ഭാഗമാണ് മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് തുരന്നെടുത്തത്. ചരിത്ര സ്മരണകൾ ഉണർത്തുന്ന പ്രദേശം കൂടിയാണിവിടം. ഡച്ചുകാർ പണിത കോട്ടയുണ്ടിവിടെ. ടിപ്പുവിൻെറ പടയോട്ടകാലത്ത് സൈന്യം തമ്പടിച്ചുവെന്ന് വിശ്വസിക്കുന്ന കുന്നുകൂടിയാണ് വീരമല. കുന്നിൻെറ വലിയൊരു ഭാഗമാണ് ഗതാഗത വികസനത്തിനായി തുരന്നത്. ഇവിടെ നിന്നുള്ള മണ്ണുപയോഗിച്ച് മയ്യിച്ചയിലും മറ്റിടങ്ങളിലും റോഡ് നിർമാണത്തിന് ഉപയോഗിക്കുകയും ചെയ്തു. ചെറുവത്തൂരിൻെറ പടിഞ്ഞാറൻ പ്രദേശങ്ങളിൽ വെള്ളം കയറിയാൽ അവരെ മാറ്റിപ്പാർപ്പിക്കുന്നതിനായി ആശ്വാസ കേന്ദ്രം പണിതിരുന്നു. എന്നാൽ, ഇപ്പോഴത് നശിച്ച് ഉപയോഗ ശൂന്യമായിക്കഴിഞ്ഞു. നിരവധി അപൂർവ ജന്തു സസ്യജാലങ്ങളുടെ കലവറകൂടിയാണ് വീരമലക്കുന്ന്. രാമഞ്ചിറ പക്ഷിസങ്കേതം വീരമലക്കുന്നിനോട് ചേർന്നാണ് കാണുന്നത്. പടം.. വീരമലക്കുന്നിൽ നടക്കുന്ന മണ്ണെടുപ്പ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.