സ്നേഹതീരത്തുനിന്ന്​ ഫിനോയിൽ വിപണിയിലേക്ക്

ചെറുവത്തൂർ: കയ്യൂർ -ചീമേനി ഗ്രാമപഞ്ചായത്തി‍ൻെറ കീഴിലുള്ള സ്നേഹതീരം ബഡ്‌സ് സ്കൂളിൽ തൊഴിൽ സംരംഭം എന്നനിലയിൽ 18 വയസ്സിന്​ മുകളിലുള്ള കുട്ടികൾ നിർമിച്ച ഫിനോയിൽ വിപണിയിലേക്ക്. കയ്യൂർ- ചീമേനി ഗ്രാമപഞ്ചായത്ത് ആസൂത്രണസമിതി വൈസ് ചെയർമാൻ കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ്​ കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സുനിത, പി.ടി.എ മുൻ പ്രസിഡൻറ്​ രാഘവൻ, പി.ടി.എ വൈസ് പ്രസിഡൻറ്​ വിനോദ്കുമാർ, ആര്യ ടീച്ചർ, സ്പീച് തെറപ്പിസ്റ്റ് സോണി എന്നിവർ സംസാരിച്ചു. പടം.. സ്നേഹതീരം ബഡ്‌സ് സ്കൂളിലെ കുട്ടികൾ നിർമിച്ച ഫിനോയിൽ ഗ്രാമപഞ്ചായത്ത് ആസൂത്രണസമിതി വൈസ് ചെയർമാൻ കുഞ്ഞിക്കണ്ണൻ വിപണിയിലിറക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.