എയിംസ് നിരാഹാര സമരം ഒരാഴ്ച പിന്നിട്ടു

കാസർകോട്​: എയിംസ് കാസർകോട്​ ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം ഏഴുനാൾ പിന്നിട്ടു. എയിംസിനുവേണ്ടി ജില്ലയുടെ പേര് ഉൾപ്പെടുത്തി കേന്ദ്രത്തിന് വീണ്ടും പ്രപ്പോസൽ സമർപ്പിക്കണം എന്നാവശ്യപ്പെട്ടാണ് നിരാഹാര സമരം നടത്തുന്നത്. ബുധനാഴ്ച മംഗൽപാടി ജനകീയ വേദി കമ്മിറ്റിയാണ് ഉപവാസ സമരപ്പന്തൽ ഏറ്റെടുത്തത്. സിദ്ദീഖ് കൈക്കമ്പയുടെ അധ്യക്ഷതയിൽ റഷീദ് മുട്ടുന്തല ഉദ്​ഘാടനം നിർവഹിച്ചു. എം.ആർ. ഷെട്ടി, മഹമൂദ് കൈക്കമ്പ, അഷാഫ് മൂസകുഞ്ഞി, അബൂ തമാം, യൂസഫ് പച്ചിലംപാറ, സൈനുദ്ദീൻ അട്ക്ക, ബിലാൽ അട്ക്ക, സാലി സികന്തടി, സിദ്ദീഖ് കൈക്കമ്പ, നാസർ ചെർക്കളം, സലീം ചൗക്കി, സിസ്റ്റർ ജയ ആന്റോ മംഗലത്ത് എന്നിവരാണ് ഉപവസിച്ചത്​. സുബൈർ പടുപ്പ്, ഉസ്മാൻ കടവത്ത്, എം.ആർ. ഷെട്ടി, മഹമൂദ് കൈക്കമ്പ, അഷാഫ് മൂസകുഞ്ഞി, ഷെരീഫ് മുഗു, ഷാഫി കല്ലുവളപ്പിൽ, അബൂ തമാം, യൂസഫ് പച്ചിലംപാറ, സൈനുദ്ദീൻ അട്ക്ക, ബിലാൽ അട്ക്ക, സാലി സികന്തടി, ആനന്ദൻ പെരുമ്പള, നളിനാക്ഷൻ ഒളവറ, ഹഖീം ബേക്കൽ, കരിവെള്ളൂർ വിജയൻ, എം. അനന്തൻ നമ്പ്യാർ, അബ്ദുൽ നസീർ പട്ടുവം, ശുഹൈൽ, ഷെരീഫ് കാപ്പിൽ, ബിലാൽ അട്ക്ക, ഫാറൂഖ് കാസ്മി, നാസർ ചെർക്കളം, സലീം സന്ദേശം, ശ്രീനാഥ് ശശി, കൃഷ്ണദാസ്, ഹമീദ് ചേരങ്കൈ, ഗോപി മുതുവന്നൂർ, ഹമീദ് കോളിയടുക്കം, ശുക്കൂർ കണാജെ, ഹമീദ് കാണിയൂർ, ഷാഫി കല്ലുവളപ്പിൽ, ഷെരീഫ് മുഗു, സുലൈഖ മാഹിൻ തുടങ്ങിയവർ സംസാരിച്ചു. സമര പോരാളികൾക്ക് അബ്ദുൽ നാസിർ പട്ടുവം നാരങ്ങനീര് നൽകി ഇന്നലത്തെ ഉപവാസം അവസാനിപ്പിച്ചു. സിസ്റ്റർ ജയ ആന്‍റോ മംഗലത്ത് സ്വാഗതവും താജുദ്ദീൻ ചേര​ൈങ്ക നന്ദിയും പറഞ്ഞു. aims strike എയിംസ്​ ജനകീയ കൂട്ടായ്മയുടെ ഏഴാം ദിവസത്തെ നിരാഹാര സമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.