കള്ളില്‍ മായം; കിനാനൂര്‍ റേഞ്ചില്‍ ആറ് കള്ളുഷാപ്പുകള്‍ പൂട്ടി

നീലേശ്വരം: കള്ളില്‍ മായം കലര്‍ത്തി വില്‍പന നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കിനാനൂർ കരിന്തളം പഞ്ചായത്തിലെ ആറ് കള്ളുഷാപ്പുകള്‍ എക്‌സൈസ് അധികൃതര്‍ പൂട്ടി. ഉടമകള്‍ക്കെതിരെ കേസും രജിസ്റ്റർ ചെയ്തു. ലൈസന്‍സി ഉടമ പെരിയങ്ങാനത്തെ ഇ.കെ. രഘുവിനെതിരെയാണ്​ കേസ്​. ഇവിടെനിന്ന്​ ശേഖരിച്ച കള്ളില്‍ ഈഥേല്‍ ആല്‍ക്കഹോളി‍ൻെറ അംശം അളവില്‍ കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൂട്ടിച്ചത്. കള്ളില്‍ 8.1 ശതമാനം ഈഥേല്‍ ആല്‍ക്കഹോള്‍ മാത്രമേ പാടുള്ളൂ. എന്നാല്‍, ഇവിടെനിന്ന്​ ശേഖരിച്ച സാമ്പിളില്‍ 10.3 ശതമാനം അധികമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ്. കള്ളിന് വീര്യം കൂട്ടാന്‍ വ്യാപകമായി സ്പിരിറ്റും മറ്റും ചേര്‍ക്കാറുണ്ട്. കള്ളില്‍ ലഹരി കൂടിയതായി അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നേരത്തെ ചിലര്‍ എക്‌സൈസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇവിടെനിന്നും സാമ്പിള്‍ ശേഖരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.