കാറഡുക്ക: ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ 92 അംഗൻവാടികളിലേക്ക് 2021-22 സാമ്പത്തിക വര്‍ഷം കണ്ടിൻജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിന് . ടെൻഡര്‍ ഫോറം ലഭിക്കുന്ന അവസാന തീയതി - ഫെബ്രുവരി രണ്ടിന് രാവിലെ 11ന്. ഫോണ്‍: 04994 261159, 9745584905. എൻജിനീയര്‍ കൂടിക്കാഴ്ച 28ന് കാസർകോട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത് അക്രഡിറ്റഡ് എൻജിനീയറെ നിയമിക്കുന്നു. കൂടിക്കാഴ്ച ജനുവരി 28ന് രാവിലെ 11ന് . ഫോണ്‍-04994 237276 ഡിജിറ്റല്‍ ഭൂസര്‍വേ; ജനപ്രതിനിധികള്‍ക്ക് പരിശീലനം കാസർകോട്: ജില്ലയിലെ ഡിജിറ്റല്‍ സര്‍വേ തുടങ്ങുന്നതിൻെറ ഭാഗമായി ജനപ്രതിനിധികൾക്ക് പരിശീലന ക്ലാസ് നടത്തി. ഈ മാസം 30നാണ് ജില്ലയിൽ സർവേ തുടങ്ങുക. കാസര്‍കോട് താലൂക്കിലെ മുട്ടത്തൊടി വില്ലേജില്‍ 500 ഹെക്ടര്‍ സ്ഥലത്ത് ഡ്രോണ്‍ സര്‍വേ നടത്തിയാണ് ഡിജിറ്റല്‍ ഭൂസര്‍വേ ഉദ്ഘാടനം ചെയ്യുക. ഇതിൻെറ ഭാഗമായി മുട്ടത്തൊടി വില്ലേജിലെ ജനപ്രതിനിധികള്‍ക്കുള്ള പരിശീലന ക്ലാസ് ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സഫിയ ഹാഷിം ഉദ്ഘാടനം ചെയ്തു. സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. സലീം ക്ലാസെടുത്തു. സര്‍വേ അസി. ഡയറക്ടര്‍ സുനില്‍ ജോസഫ് ഫെര്‍ണാണ്ടസ് അധ്യക്ഷത വഹിച്ചു. പ്രചാരണ കമ്മിറ്റി ഓഫിസര്‍മാരായ കെ. നരേഷ് കുമാര്‍, കെ.പി. ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. ഫോട്ടോ- ഡ്രോണ്‍ സര്‍വേ നടക്കുന്നതിൻെറ ഭാഗമായി മുട്ടത്തൊടി വില്ലേജിലെ ജനപ്രതിനിധികള്‍ക്കുള്ള പരിശീലന ക്ലാസ് ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സഫിയ ഹാഷിം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.