കാസർകോട്: എയിംസ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന നിരാഹാര സമരം ആറുദിവസം പിന്നിട്ടു. എയിംസിനുവേണ്ടി ജില്ലയുടെ പേര് ഉൾപ്പെടുത്തി കേന്ദ്രത്തിന് വീണ്ടും നിർദേശം സമർപ്പിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ചൊവ്വാഴ്ച കൂട്ടായ്മയുടെ തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയാണ് ഉപവാസ സമരപ്പന്തൽ ഏറ്റെടുത്തത്. സരോജിനി, മാലതി, നസീമ അഷ്‌റഫ്, പ്രീത നീലേശ്വരം, പി.എസ്. ഹാജറ, സി.കെ. മുംതാസ്, എം. ഹസീന, ടി.പി. ബീഫാത്തിമ, സി.കെ. മൈമൂന, സി.എച്ച്. മൊയ്‌തീൻ, ഇസ്മായിൽ ഖബർധാർ, സുരേഷ് ബാബു, കുഞ്ഞമ്പാടി മടക്കര, അബ്ദുൽ ഖാദർ മുഗു, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ഹമീദ് ചേരൈങ്ക, വി.കെ. ഷമീമ, ഡോ. സുരേന്ദ്രനാഥ്, മുകുന്ദകുമാർ, ഫറീന കോട്ടപ്പുറം, നാസർ ചെർക്കളം, സലീം ചൗക്കി എന്നിവരാണ് ചൊവ്വാഴ്ച ഉപവസിച്ചത്. നഗരസഭ കൗൺസിലർ സക്കീന മൊയ്‌തീൻ സമരം ഉദ്ഘാടനം ചെയ്തു. ഇസ്‌മയിൽ ഖബർധാർ അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭ കൗൺസിലർമാരായ വിനു നിലാവ്, അൻവർ സാദിഖ് എന്നിവരും രാജൻ കയ്യൂർ, പ്രീത പട്ടേന, നസീമ, സരോജിനി, സുരേഷ്, ഹസീന, മുകുന്ദൻ, അമ്പാടി, ടി. ബഷീർ അഹമ്മദ്, മൊയ്‌തു, നാസർ ചെർക്കളം എന്നിവരും സംസാരിച്ചു. സിസ്റ്റർ ജയ ആന്റോ മംഗലത്ത് സ്വാഗതവും ഷെരീഫ് മുഗു നന്ദിയും പറഞ്ഞു. സാമൂഹിക പ്രവർത്തക സലേഘ മാഹിൻ, പി.പി. സരോജിനിക്ക് നാരങ്ങനീര് നൽകി ആറാംദിവസത്തെ സമരം അവസാനിപ്പിച്ചു. aims upavasam എയിംസ് ജനകീയ കൂട്ടായ്മയുടെ ആറാം ദിവസത്തെ നിരാഹാര സമരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.