വ്യാജ പ്രചാരണം: പി.ടി.എ നിയമനടപടിക്ക്

തൃക്കരിപ്പൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളെ ബന്ധപ്പെടുത്തി സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പി.ടി.എ തീരുമാനിച്ചു. ഈ സംഘത്തിനെതിരെ സൈബർ സെല്ലിൽ പരാതി നൽകാനും നിയമനടപടിയുമായി മുന്നോട്ടുപോകാനും പി.ടി.എയുടെ അടിയന്തരയോഗം തീരുമാനിച്ചു. പ്രിൻസിപ്പൽ കെ. ജയപ്രകാശ്, പി.ടി.എ പ്രസിഡന്‍റ്​ അബ്ദുൽ അസീസ് കൂലേരി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.