ഉദുമ: ജനകീയാസൂത്രണം പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ഉദുമ പഞ്ചായത്തിൽ ശിൽപശാലയും ധനകാര്യ കമീഷൻ ഗ്രാൻഡ് വിനിയോഗ സെമിനാറും നടത്തി. മാഷ് ഓഡിറ്റോറിയത്തിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് പി. ലക്ഷ്മി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. നാരായണൻ, ജില്ല പഞ്ചായത്ത് വികസനകാര്യ സമിതി അധ്യക്ഷ ഗീതാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ– വിദ്യാഭ്യാസ സമിതി ചെയർമാൻ എം.കെ. വിജയൻ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.വി. ബാലകൃഷ്ണൻ, സ്ഥിരംസമിതി അധ്യക്ഷരായ എം. ബീബി, പി. സുധാകരൻ, സൈനബ അബൂബക്കർ, ആസൂത്രണസമിതി ഉപാധ്യക്ഷൻ പി. കുമാരൻ നായർ, സി.ഡി.എസ് അധ്യക്ഷ എം. പുഷ്പലത, പി.വി. സുജിത്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മധു മുദിയക്കാൽ, ബി. ബാലകൃഷ്ണൻ, ഖാദർ കാതീം എന്നിവർ സംസാരിച്ചു. silpasala seminar1.jpgsilpasala seminar2.jpgഉദുമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. മണികണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.