പനയാൽ മഹാലിംഗേശ്വര ക്ഷേത്രോത്സവം സമാപിച്ചു

ഉദുമ: പനയാൽ മഹാലിംഗേശ്വര ക്ഷേത്രോത്സവം തിടമ്പു നൃത്തത്തോടെ സമാപിച്ചു. വെള്ളിയാഴ്ച ക്ഷേത്ര കലവറക്കു ശേഷം കിഴക്കേക്കര ഗുളികൻ ദേവസ്ഥാനത്തുനിന്ന് ഘോഷയാത്രയോടെ ക്ഷേത്രത്തിൽ കലവറ നിറച്ചു. രാത്രി തിരുവത്താഴത്തിന് അരി അളക്കലും തുടർന്ന് ക്ഷേത്ര ഭജന സമിതിയുടെ ഭജനയും നടന്നു. ശനിയാഴ്ച രാവിലെയും ഉച്ചക്കും ശീവേലിയും വിവിധ പൂജകളും ഉണ്ടായിരുന്നു. വൈകീട്ട്​ ബട്ടത്തുർ പാണ്ഡുരംഗ വിട്ടല സംഘത്തി‍ൻെറ ഭജനയും പനയാൽ ചന്ദ്രശേഖരമാരാർ സംഘത്തി​‍ൻെറ തായമ്പകയും പെരുന്തട്ട ചാമുണ്ടേശ്വരി സംഘത്തി‍ൻെറ കോൽക്കളിയും നടന്നു. രാത്രി ഭൂതബലിക്ക് ശേഷം ശിവ‍ൻെറയും ശാസ്താവി‍ൻെറയും തിടമ്പു നൃത്തത്തോടെ ഉത്സവം സമാപിച്ചു. പടം : seeveli1.jpgseeveli2.jpg പനയാൽ മഹാലിംഗേശ്വര ക്ഷേത്രോത്സവത്തി‍ൻെറ ഭാഗമായി നടന്ന ശീവേലി എഴുന്നള്ളത്ത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.