സ്ഥിതിവിവര സർവേ തുടങ്ങി

ചെറുവത്തൂർ: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള സ്ഥിതിവിവര കണക്കുകളുടെ സർവേ തുടങ്ങി. കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്ത്‌തല ഉദ്ഘാടനം കയ്യൂർ ഉദയഗിരിയിൽ വി.കെ. ഭാസ്കരനിൽനിന്ന്​ വിവരങ്ങൾ ശേഖരിച്ച് എം. രാജാഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പി. ലീല അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി അംഗം കെ. രാധാകൃഷ്ണൻ സംസാരിച്ചു. വാർഡ് കൺവീനർ കെ.പി. വിജയകുമാർ സ്വാഗതം പറഞ്ഞു. പടം : പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള സ്ഥിതിവിവര കണക്കുകളുടെ സർവേ കയ്യൂർ ഉദയഗിരിയിൽ എം. രാജാഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.