ഉദുമ: പൊതുവിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന സ്പെഷ്യലിസ്റ്റ് അധ്യാപകരെ സുപ്രീംകോടതി വിധിപ്രകാരം സ്ഥിരപ്പെടുത്തണമെന്ന് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന സ്പെഷ്യലിസ്റ്റ് അധ്യാപകർക്ക് ശമ്പളപരിഷ്കരണം നടത്തുക, കോൺട്രാക്ട് നിയമനം 56 വയസ്സ് എന്നത് 60 ആക്കി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. പാക്കം എം. കുഞ്ഞിരാമൻ സ്മാരക മന്ദിരത്തിൽ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ശോഭ അധ്യക്ഷത വഹിച്ചു. നിമിത രക്തസാക്ഷി പ്രമേയവും രാഹുൽ ടി. കൊട്ടോടി അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയംഗം കെ. ഹരിദാസ്, ജില്ല ട്രഷറർ ടി. പ്രകാശൻ എന്നിവർ സംസാരിച്ചു. രാഘവൻ വെളുത്തോളി സ്വാഗതവും ബി. ശ്രീകല നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പി. റോഷനി (പ്രസി.), എം. സുമ (സെക്ര.), ആർ. സിന്ധു (ട്രഷ.). പടം uduma ch kunjambu കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം പാക്കത്ത് സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.