കലക്‌ടേഴ്‌സ് അറ്റ് സ്‌കൂള്‍ പദ്ധതി രണ്ടാംഘട്ട പ്രവര്‍ത്തനം ആരംഭിച്ചു

ഉദുമ​: മാലിന്യം തരംതിരിച്ച് സംസ്‌കരിക്കുന്നതി‍ൻെറ പ്രാധാന്യം വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധ്യപ്പെടുത്താനും പുതിയ ശുചിത്വ സംസ്‌കാരം ഉണ്ടാക്കിയെടുക്കാനും ആരംഭിച്ച കലക്‌ടേഴ്‌സ് അറ്റ് സ്‌കൂള്‍ പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ജില്ലതല ഉദ്ഘാടനം ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ നിർവഹിച്ചു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി. ലക്ഷ്മി അധ്യക്ഷത വഹിച്ചു. ശുചിത്വ പ്രതിജ്ഞയും 'എ‍‍ൻെറ പരിസരങ്ങളില്‍' എന്ന ബോധവത്​കരണ വിഡിയോ പ്രദര്‍ശനവും നടന്നു. ഉദുമ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്​ കമ്മിറ്റി ചെയര്‍പേഴ്‌സൻ സൈനബ അബൂബക്കര്‍, കാഞ്ഞങ്ങാട് ഡി.ഇ.ഒ ഭാസ്‌കരന്‍, ഹരിത കേരളം മിഷന്‍ ജില്ല കോഓഡിനേറ്റര്‍ എം.പി. സുബ്രഹ്‌മണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല ശുചിത്വ മിഷന്‍ അസി. കോഓഡിനേറ്റര്‍ കെ.വി. പ്രേമരാജന്‍ സ്വാഗതവും സ്‌കൂള്‍ പ്രിന്‍സിപ്പൽ എൻ.പി. ഷാജി നന്ദിയും പറഞ്ഞു. PHOTO ATTACHED -INANUGURATION- കലക്‌ടേഴ്‌സ് അറ്റ് സ്‌കൂള്‍ പദ്ധതിയുടെ രണ്ടാംഘട്ട ജില്ലതല ഉദ്ഘാടനം ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ നിർവഹിക്കുന്നു പെൻഷൻ രേഖകള്‍ ഹാജരാക്കണം കാസര്‍കോട്: നഗരസഭ പരിധിയില്‍ ബാങ്ക് മുഖാന്തരം വാര്‍ധക്യകാല/വിധവ/ വികലാംഗ പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കളില്‍ ബി.പി.എല്‍ വിഭാഗത്തില്‍പെടുന്നവര്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് ജനുവരി 20നകം നഗരസഭയില്‍ ഏൽപിക്കണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. ചെങ്കള: ഗ്രാമപഞ്ചായത്തില്‍നിന്ന്​ ഡി.ബി.ടി സെല്‍ വഴി വിതരണം ചെയ്യുന്ന ക്ഷേമ പെന്‍ഷനുകളില്‍ വാര്‍ധക്യകാല പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, വിധവ പെന്‍ഷന്‍ എന്നിവ ബാങ്ക് അക്കൗണ്ട് വഴി കൈപ്പറ്റുന്ന ബി.പി.എല്‍ ഗുണഭോക്താക്കള്‍ ജനുവരി 18നുമുമ്പ് ബി.പി.എല്‍ വിഭാഗമാണെന്ന് തെളിയിക്കുന്ന രേഖകള്‍ നേരിട്ടോ/ചുമതലപ്പെടുത്തിയ ആളുകള്‍ മുഖേനയോ പഞ്ചായത്ത് ഓഫിസില്‍ ലഭ്യമാക്കണം. ഫോണ്‍: 04994 280224.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT