ലീഗ് ഹൗസ് ഉദ്​ഘാടനം ചെയ്തു

മൊഗ്രാൽ പുത്തൂർ: 15ാം വാർഡ് മുസ്‍ലിം ലീഗ് കമ്മിറ്റി നിർമിച്ച ലീഗ് ഹൗസ് (ഖാഇദെ മില്ലത്ത് സൗധം) പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്​ഘാടനം ചെയ്തു. നാടിനും ജനങ്ങൾക്കും കൂടുതൽ സഹായങ്ങൾ ചെയ്യാൻ ഖാഇദെ മില്ലത്ത് സൗധത്തിലൂടെ കഴിയട്ടെ എന്ന് അദ്ദേഹം പറഞ്ഞു. വാർഡ് ലീഗ് പ്രസിഡന്‍റ്​ സി.പി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. മുസ്‍ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി, ജില്ല മുസ്‍ലിം ലീഗ് ഭാരവാഹികളായ ടി.ഇ. അബ്ദുല്ല, എ.അബ്ദുറഹിമാൻ, പി. മുനീർ ഹാജി, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, മണ്ഡലം ലീഗ് നേതാക്കളായ എ.എം കടവത്ത്, അബ്ദുല്ലക്കുഞ്ഞി ചെർക്കള, കെ.എം. ബഷീർ, സഹീർ ആസിഫ്, അസീസ് കളത്തൂർ, എം.എ. നജീബ്, അഡ്വ. പി.എ. ഫൈസൽ, കെ.ബി. കുഞ്ഞാമു, കെ. അബ്ദുല്ലക്കുഞ്ഞി, എസ്.പി. സലാഹുദ്ദീൻ, എസ്.എം. നൂറുദ്ദീൻ, മുഹമ്മദ് കുന്നിൽ, മഹ്മൂദ് കുളങ്കര, എം.എം അസീസ്, മാഹിൻ കുന്നിൽ, ഹംസ പുത്തൂർ, നൗഫൽ പുത്തൂർ, ശഫീഖ് പീബീസ് തുടങ്ങിയവർ സംബന്ധിച്ചു. league house munavvar മൊഗ്രാൽ പുത്തൂർ 15ാം വാർഡ് മുസ്‍ലിം ലീഗ് കമ്മിറ്റി നേതൃത്വത്തിൽ നിർമിച്ച ലീഗ് ഹൗസ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.