ബൈക്കും ബസും ഇടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

ിന് സമീപം ബൈക്കും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. ഞായറാഴ്ച രാവിലെയാണ് സംഭവം. പെരിയ നാലേക്ര ചെങ്ങറ പുനരധിവാസ കോളനിയിലെ പ്രസന്ന​​ന്‍റെ മകന്‍ പ്രേംരാജ് ചന്തു (28), കല്യോട്ടെ തോമസ് ആൻറണിയുടെ മകനും പ്ലസ് ടു വിദ്യാര്‍ഥിയുമായ ലിജു തോമസ് (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരപ്പയില്‍ നടക്കുന്ന ഫുട്‌ബാള്‍ ടൂര്‍ണമൻെറില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു ഇരുവരും. ഇരിട്ടിയില്‍നിന്ന്​ കാഞ്ഞങ്ങാട്ടേക്ക് പോകുന്ന ബസുമായാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിന്​ പുറത്തേക്ക്​ തെറിച്ചുവീണതിനാല്‍ വന്‍ അപകടം ഒഴിവായി. ബൈക്കിന്​ മുകളിലൂടെ ബസി​​ന്‍റെ ടയര്‍ കയറിയിറങ്ങി. ഇരുവരേയും കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.