എ.കെ.എസ്.ടി.യു ജില്ല സമ്മേളനത്തിന് തുടക്കം

ചെറുവത്തൂർ: ഓൾകേരള സ്‌കൂള്‍ ടീച്ചേഴ്സ് യൂനിയന്‍ (എ.കെ.എസ്.ടി.യു) ജില്ല സമ്മേളനത്തിന് ചെറുവത്തൂരിൽ തുടക്കമായി. കയ്യൂരിലെ ചൂരിക്കാടൻ സ്മൃതിമണ്ഡപത്തിൽനിന്ന് ആരംഭിച്ച പതാകജാഥക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് പി.എ. നായർ പതാക കൈമാറി. സംഘാടകസമിതി രക്ഷാധികാരി എ. അമ്പൂഞ്ഞി പതാക ഏറ്റുവാങ്ങി. വിദ്യാഭ്യാസ- സാംസ്ക്കാരിക സദസ്സ് സംഘാടക സമിതി ചെയർമാൻ സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്തു. പി. വിജയകുമാർ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. ബങ്കളം പി. കുഞ്ഞികൃഷ്ണൻ, കെ.വി. കൃഷ്ണൻ, എം. അസിനാർ, പി. ഭാർഗവി, മുകേഷ് ബാലകൃഷ്ണൻ, കെ. പത്മനാഭൻ, കെ. വിനോദ് കുമാർ, പി. രാജഗോപാലൻ, എം.ടി. രാജീവൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി സുനിൽകുമാർ കരിച്ചേരി സ്വാഗതവും സംഘാടക സമിതി കൺവീനർ സജയൻ നന്ദിയും പറഞ്ഞു. പടം:::::::::::::::: പടം.. എ.കെ.എസ്.ടി.യു ജില്ല സമ്മേളനം ചെറുവത്തൂരിൽ സി.പി.ഐ ജില്ല സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.