കാസർകോട്: കാസർകോടിന്റെ ആരോഗ്യ പിന്നാക്കാവസ്ഥക്ക് കെ- റെയിൽ ഒറ്റമൂലിയല്ലെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ. ഫോർവേഡ് ബ്ലോക്ക് കാസർകോട് ജില്ല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷാഫി കല്ലുവളപ്പിൽ അധ്യക്ഷത വഹിച്ചു. ഉത്തരമലബാറിലെ അർബുദ രോഗികൾക്ക് വേണ്ടിയാണ് കെ-റെയിൽ എന്നും മധ്യ കേരളത്തിലെയും തെക്കൻ കേരളത്തിലെയും ആരോഗ്യസംവിധാനം കാസർകോട്ടുകാർക്കുകൂടി ഉപയോഗപ്രദമാക്കാനാണ് കെ-റെയിൽ എന്നുമുള്ള വാദം തട്ടിപ്പാണ്. രണ്ട് ലക്ഷം കോടി രൂപ ചെലവഴിച്ച് കെ- റെയിൽ നിർമിക്കുന്നതിന് പകരം കാസർകോട് ആധുനിക കാൻസർ ആശുപത്രിയും എയിംസും സ്ഥാപിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ സമിതി അംഗം അഡ്വ. ടി. മനോജ് കുമാർ, ജഗതി രാജൻ, സെയിദ് കിസ്മത്ത്, ഷാഫി പെരുമ്പള, കെ.എം. ഇഖ്ബാൽ, ഗോവിന്ദൻ ചെറുവത്തൂർ, ജയ മംഗലത്ത്, ഷരീഫ്, സിദ്ദീഖ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ഷാഫി കല്ലുവളപ്പിൽ (സെക്രട്ടറി) സെയിദ് കിസ്മത്ത്, ഗോവിന്ദൻ ചെറുവത്തൂർ (അസിസ്റ്റന്‍റ് സെക്രട്ടറിമാർ). പടം: ............... forward block ഫോർവേഡ് ബ്ലോക്ക് ജില്ല കൺവെൻഷൻ ദേശീയ സെക്രട്ടറി ജി. ദേവരാജൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.