റഗ്ബി ജില്ല ചാമ്പ്യൻഷിപ്: എ.കെ.ജി പാറക്കട്ടയും റെഡ്സ്റ്റാർ കടിഞ്ഞിമൂലയും ജേതാക്കൾ

നീലേശ്വരം: ജില്ല ഒളിമ്പിക് ഗെയിംസ് റഗ്ബി ചാമ്പ്യൻഷിപ് കടിഞ്ഞിമൂലയിൽ സമാപിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ എം. വിനയരാജ് അധ്യക്ഷത വഹിച്ചു. മനോജ് പള്ളിക്കര, എം.എം. ഗംഗാധരൻ, സുനിൽ അമ്പാടി, കെ. സന്ദീപ്, അബ്ദുൽ ഷമീർ, കെ.വി. അജേഷ്, സുധീർ കൊട്ടറ എന്നിവർ സംസാരിച്ചു. എം.എം. ഗംഗാധരൻ നന്ദിയും പറഞ്ഞു. വിജയികൾക്ക് നഗരസഭ കൗൺസിലർ എം. വിനയരാജ് ട്രോഫികൾ നൽകി. സുധീർ കൊട്ടറ അധ്യക്ഷത വഹിച്ചു. എം. അച്യുതൻ മാസ്റ്റർ, രാജശേഖരൻ മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ മധൂർ, രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. വനിത വിഭാഗത്തിൽ എ.കെ.ജി പാറക്കട്ട, വിദ്യാനഗർ ഒന്നാം സ്ഥാനവും റെഡ്സ്റ്റാർ കടിഞ്ഞിമൂല രണ്ടാം സ്ഥാനവും ചെമ്മനാട് വെസ്റ്റ് ഗവ. യു.പി സ്കൂൾ മൂന്നാം സ്ഥാനവും നേടി. പുരുഷവിഭാഗത്തിൽ റെഡ്സ്റ്റാർ കടിഞ്ഞിമൂല ജേതാക്കളായി. ക്ലാസിക് പള്ളിക്കര, അമിഗോസ് ക്ലബ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പടം::::::::::::: പടം nlr pp muhammed ജില്ല ഒളിമ്പിക് റഗ്ബി ചാമ്പ്യൻഷിപ് കടിഞ്ഞിമൂലയിൽ നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.