കുമ്പള: ബി.ജെ.പി പ്രവർത്തകൻ കുമ്പള കോയിപ്പാടിയിലെ വിനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ സി.പി.എം പ്രവർത്തകർക്ക് ജില്ല സെഷൻസ് കോടതി വിധിച്ച ഏഴു വർഷം തടവ് ഹൈകോടതി നാല് വർഷം തടവായി ഇളവു നൽകിയതിനു പിന്നാലെ കുമ്പള ഗ്രാമപഞ്ചായത്തിൽ നാടകീയ രംഗങ്ങൾ. ബുധനാഴ്ച നടന്ന പഞ്ചായത്ത് ഭരണസമിതി യോഗം ബി.ജെ.പി. ബഹിഷ്കരിച്ചു. ഈ കേസിൽ കോടതി ശിക്ഷിച്ച പ്രതികളിൽ ഒരാളായ കൊഗ്ഗു കുമ്പള പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനാണ്. ലീഗിനെ സ്ഥിരം സമിതി അധ്യക്ഷ പദവികളിൽനിന്ന് അകറ്റിനിർത്താൻ ബി.ജെ.പിയും സി.പിഎമ്മും പരസ്പര സഹകരണത്തോടെ സ്ഥാനങ്ങൾ പങ്കിട്ടെടുക്കുകയായിരുന്നുവെന്ന് നേരത്തേത്തന്നെ ആക്ഷേപമുണ്ടാവുകയും സംഭവം ഇരു പാർട്ടികൾക്കും ഉള്ളിൽ ശക്തമായ പ്രതിഷേധത്തിന് വഴിവെക്കുകയും ചെയ്തിരുന്നു. പാർട്ടിക്കുവേണ്ടി ജീവത്യാഗം ചെയ്ത വിനുവിനെ മറന്ന് അധികാരത്തിനുവേണ്ടി ഘാതകരായ സി.പി.എമ്മിനെ കൂടെ കൂട്ടുന്നതും ഘാതകനെ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് പിന്തുണക്കുന്നതും വിനുവിെന്റ കുടുംബവും സുഹൃത്തുക്കളും എതിർത്തിരുന്നു. ബി.ജെ.പിക്കുള്ളിൽ പ്രശ്നം രൂക്ഷമായി പുകഞ്ഞുകൊണ്ടിരിക്കെയാണ് വിനു വധക്കേസിന്‍റെ വിധി വരുന്നത്. അതിനുശേഷം കഴിഞ്ഞ ദിവസം സി. കൊഗ്ഗു പങ്കെടുക്കുന്ന യോഗങ്ങളിൽ ബി.ജെ.പി അംഗങ്ങൾ പങ്കെടുക്കരുതെന്ന് പാർട്ടിതലത്തിൽ അംഗങ്ങൾക്ക് നിർദേശം ലഭിച്ചിരുന്നു. ഈ പാർട്ടി നിലപാടിനെ തുടർന്നാണ് ബി.ജെ.പി അംഗങ്ങൾ പഞ്ചായത്ത് ഭരണസമിതി യോഗം ബഹിഷ്ക്കരിച്ചത്. സി.പി.എം പിന്തുണച്ച സ്വതന്ത്രനുൾപ്പെടെ മൂന്ന് അംഗങ്ങളുടെ സഹായത്തോടെയാണ് നേരത്തേ ബി.ജെ.പിക്ക് രണ്ടു സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങൾ ലഭിച്ചത്. ഇതിന് പ്രത്യുപകാരമായി രാഷ്ട്രീയ വൈരാഗ്യങ്ങൾ മറന്ന് ബി.ജെ.പി -സി.പി.എം അംഗമായ കൊഗ്ഗുവിനെ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം ലഭിക്കുന്നതിന് പിന്തുണക്കുകയായിരുന്നു. ഈ വിവാദം കത്തിനിൽക്കുന്നതിനിടെയാണ് വിനു വധ കേസിൽ പ്രതികൾക്ക് ശിക്ഷയിളവ് നൽകിക്കൊണ്ടുള്ള ഹൈകോടതിവിധി. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ജനപ്രതിനിധി രാജിവെക്കണം -രവീശ തന്ത്രി കുണ്ടാര്‍ കാസർകോട്: കുമ്പളയിലെ വിനു കൊലക്കേസില്‍ കേരള ഹൈകോടതി നാലു വര്‍ഷത്തെ തടവിനു ശിക്ഷിച്ച സി.പി.എം നേതാവും കുമ്പള പഞ്ചായത്ത് പതിനാലാം വാര്‍ഡ് അംഗവുമായ എസ്. കൊഗ്ഗു തൽസ്ഥാനം രാജിവെക്കണമെന്ന് ബി.ജെ.പി ജില്ല പ്രസിഡന്‍റ് രവീശ തന്ത്രി കുണ്ടാര്‍ ആവശ്യപ്പെട്ടു. കുറ്റവാളിയായ ആൾ പഞ്ചായത്തിെന്റ നിർണായക യോഗങ്ങളിലുള്‍പ്പെടെ പങ്കെടുക്കുന്നത് തടയണമെന്നും ബി.ജെ.പി നേതൃത്വം കുമ്പള ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് രേഖാമൂലം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.