കാഞ്ഞങ്ങാട്: മരത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ 52കാരനെ നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് താഴെയിറക്കി. ബുധനാഴ്ച രാവിലെ പെരിയ ആയമ്പാറ കരിഞ്ചാലിലാണ് സംഭവം. ടാപ്പിങ് തൊഴിലാളി കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷാജി തോമസാണ് മരത്തില്‍ കയറി പരാക്രമം കാട്ടിയത്. കരിഞ്ചാലിലെ റബ്ബര്‍ തോട്ടത്തിലെ ടാപ്പിങ് തൊഴിലാളിയാണ്. ഈ തോട്ടത്തിനു സമീപത്തെ അക്കേഷ്യാ മരത്തില്‍ കയറിയാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. സംഭവം ശ്രദ്ധയില്‍പെട്ട രണ്ടു പേര്‍ സാഹസികമായി മരത്തില്‍ കയറി ഇയാളെ മരത്തില്‍ കെട്ടിയിട്ടു. തുടര്‍ന്ന് അഗ്‌നിരക്ഷ സേനയുടെ സഹായം തേടി. കാഞ്ഞങ്ങാടുനിന്നും ഗ്രേഡ് അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫിസര്‍ കെ. സതീഷിെന്റ നേതൃത്വത്തില്‍ അഗ്‌നി രക്ഷാസേനയെത്തിയാണ് താഴെയിറക്കിയത്. ഫയര്‍ ആന്‍റ് റെസ്‌ക്യു ഓഫിസര്‍ ഡ്രൈവര്‍ ഇ.കെ. അജിത്ത്, ഫയര്‍ ആന്‍റ് റെസ്‌ക്യു ഓഫിസര്‍മാരായ സി.വി. അജിത്ത്, മുഹമ്മദ് അജ്മല്‍ഷ, ഹോംഗാര്‍ഡ് ഐ. രാഘവന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. കോട്ടയത്തുനിന്നുള്ള ബന്ധുക്കളോട് ഇവിടെയെത്തി ഷാജിയെ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആത്മഹത്യ ഭീഷണി മുഴക്കി അക്കേഷ്യ മരത്തിൽ കയറിയ മധ്യവയസ്കൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.