കരാറുകാരന്‍റെ വീട്ടുവളപ്പിൽ സൂക്ഷിച്ച ടാർ ബാരൽ മോഷ്ടിച്ചയാൾ അറസ്റ്റിൽ

നീലേശ്വരം: കാറുകാരന്‍റെ വീട്ടുപറമ്പില്‍നിന്ന്​ അഞ്ച് ബാരല്‍ ടാര്‍ മോഷ്ടിച്ച കേസില്‍ പ്രതിയെ നീലേശ്വരം എസ്.ഐ ഇ. ജയചന്ദ്രനും സംഘവും അറസ്റ്റുചെയ്തു. പള്ളിക്കരയിലെ പരേതനായ വി.കേശവന്‍മാസ്റ്ററുടെ മകന്‍ അഭിശങ്കറി​െന്‍റ വീട്ടുവളപ്പില്‍ സൂക്ഷിച്ചിരുന്ന ടാര്‍ ബാരല്‍ മോഷ്ടിച്ച സംഭവത്തില്‍ നിരവധി മോഷണകേസുകളില്‍ പ്രതിയായ ചിറപ്പുറം ആലിങ്കീഴിലെ പ്രകാശനെയാണ് (46) കാഞ്ഞങ്ങാട് ഡി.വൈ.എസ്പി ഡോ.വി.ബാലകൃഷ്ണ​െന്‍റ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ എസ്.ഐയും സംഘവും അറസ്റ്റ്​ ചെയ്തത്. രണ്ട് ദിവസം മുമ്പാണ് അഭിശങ്കറി​െന്‍റ വീട്ടുപറമ്പില്‍ നിന്നും ടാര്‍ ബാരലുകള്‍ മോഷണം പോയത്. ഒരു ബാരലിന് 10,000 രൂപ വിലവരും. മോഷ്ടിച്ച ടാര്‍ ബാരലുകള്‍ ആദ്യം ആലിങ്കീഴിലെ കള്ള് ഷാപ്പി​െന്‍റ പിറകുവശത്തെ ആളൊഴിഞ്ഞ പറമ്പില്‍ സൂക്ഷിച്ചുവെച്ചശേഷം മറിച്ചുവിൽപന നടത്തുകയായിരുന്നു. ടാര്‍ വാങ്ങിയ ആളെ കുറിച്ചും കടത്തിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനത്തെകുറിച്ചും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രകാശനെ ഹൊസ്ദുർഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാൻഡ്​ ചെയ്തു. മംഗ്ലൂരു ഫ്‌ളാറ്റുകളില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചതുള്‍പ്പെടെ നിരവധി മോഷണകേസുകളില്‍ പ്രതിയായണ്. കൂടാതെ ചിറപ്പുറം പാലക്കാട്ടെ ചീര്‍മ്മക്കാവ് ശ്രീകുറുംബ ഭഗവതിക്ഷേത്രത്തിലെ വിഗ്രഹമോഷണകേസിലും പ്രതിയാണ്. 2019 ജുലൈയില്‍ ചീര്‍മ്മക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നിന്നും 15.5പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 250 ഗ്രാം വെള്ളി ആഭരണങ്ങളും മോഷ്ടിച്ച കേസില്‍ അന്ന് നീലേശ്വരം സി.ഐയായിരുന്ന എം.എ മാത്യുവും എസ്‌.ഐ രഞ്ജിത്ത് രവീന്ദ്രനുംചേര്‍ന്നാണ് പ്രകാശനെയും കൂട്ടുപ്രതിയായ പുതുക്കൈയിലെ പ്രഭാകരന്‍ കൊല്ലം സ്വദേശി ദീപേഷിനെയും അറസ്റ്റുചെയ്തത്. ഇതിനുശേഷമാണ് കർണാടകത്തിലും കവര്‍ച്ചാകേസില്‍ പ്രകാശനെ പിടികൂടിയത്. ജാമ്യത്തിലിറങ്ങിയശേഷമാണ് ഇപ്പോള്‍ വീണ്ടും മോഷണ കേസില്‍ അറസ്റ്റിലായത്. nlr prakasan arrest പ്രകാശൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.