അധികാര തുടർച്ചക്ക് വർഗീയത കളിക്കുന്നത്​ ഇടതുപക്ഷത്തെ ഇല്ലാതാക്കും -പി. മുജീബ് റഹ്മാൻ

കുമ്പള: അധികാര തുടർച്ചക്ക് സി.പി.എം കളിക്കുന്ന വർഗീയത കേരളത്തിൽ ഇടതുപക്ഷത്തെ ഇല്ലാതാക്കുമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്‍റ്​ അമീർ പി. മുജീബ് റഹ്മാൻ. 'നാസ്തികത, ലിബറലിസം, കമ്യൂണിസം' എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി കുമ്പള ഏരിയ കമ്മിറ്റി കുമ്പളയിൽ സംഘടിപ്പിച്ച ബഹുജന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏരിയ പ്രസിഡന്‍റ്​ പി.എസ്. അബ്ദുല്ലക്കുഞ്ഞി അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം സംസ്ഥാന സെക്രട്ടറി പി. റുക്‌സാന, ജമാഅത്തെ ഇസ്‌ലാമി കാസർകോട്​ ജില്ല പ്രസിഡൻറ് വി.എൻ. ഹാരിസ്, കോഴിക്കോട് ജില്ല കമ്മിറ്റി അംഗം ശിഹാബുദ്ദീൻ ഇബ്‌നു ഹംസ തുടങ്ങിയവർ സംസാരിച്ചു. വനിത വിഭാഗം ജില്ല പ്രസിഡന്‍റ്​ വി.കെ. ജാസ്മിൻ, സോളിഡാരിറ്റി ജില്ല പ്രസിഡന്‍റ്​ ഇസ്മായിൽ പള്ളിക്കര, എസ്.ഐ.ഒ ജില്ല പ്രസിഡന്‍റ്​ നാഫിഹ് , ജി.ഐ.ഒ ജില്ല പ്രസിഡന്‍റ്​ സുമൈല, ജമാഅത്തെ ഇസ്‌ലാമി ജില്ല ജനറൽ സെക്രട്ടറി ബഷീർ ശിവപുരം, കാഞ്ഞങ്ങാട് ഏരിയ പ്രസിഡന്‍റ് കെ.എം. ഷാഫി, കാസർകോട്​ ഏരിയ പ്രസിഡൻറ് അബ്ദുൽ സലാം, വനിത വിഭാഗം കുമ്പള ഏരിയ പ്രസിഡന്‍റ്​ കെ.പി. നദീറ തുടങ്ങിയവർ സംബന്ധിച്ചു. ഇർഷാദ് ഖിറാഅത്ത് നടത്തി. സമ്മേളന കൺവീനർ അഷ്‌റഫ് ബായാർ സ്വാഗതവും ഏരിയ സെക്രട്ടറി ബി.എം. അബ്ദുല്ല നന്ദിയും പറഞ്ഞു. jama athe: 'നാസ്തികത, ലിബറലിസം, കമ്യൂണിസം' എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി കുമ്പള ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന സമ്മേളനം ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്‍റ്​ അമീർ പി. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.