'ഏറ്റവും വലിയ വെല്ലുവിളി ഭരണാധികാരികളില്‍നിന്ന്​'

ബേനൂര്‍: രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭരണാധികാരികളില്‍ നിന്നാണെന്ന് സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി അഡ്വ. കെ. പ്രകാശ് ബാബു. സി.പി.ഐ രൂപവത്​കരണത്തിന്‍റെ ഭാഗമായി പെരുമ്പള ബേനൂര്‍ ഭഗത് സിങ്​ നഗറില്‍ നടത്തിയ കമ്യൂണിസ്റ്റ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍റെ ജനാധിപത്യ സ്വഭാവം, മതേതരത്വം എന്നിവ നിലനില്‍ക്കണം. ഇത് രണ്ടും ഇല്ലെങ്കില്‍ ഇന്ത്യ ഇന്ത്യയായി നിലനില്‍ക്കില്ല. രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാന്‍ ശ്രമിക്കുന്ന ബി.ജെ.പിയും അവര്‍ നയിക്കുന്ന സര്‍ക്കാറുകളുമാണ് രാജ്യത്തെ വിഭജിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ നാരായണന്‍ മൈലൂല അധ്യക്ഷത വഹിച്ചു. ദേശീയ കൗണ്‍സിലംഗം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സി.പി. മുരളി, ജില്ല സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സംസ്ഥാന കൗണ്‍സിലംഗം ടി. കൃഷ്ണന്‍, ജില്ലാ അസി. സെക്രട്ടറി വി. രാജന്‍, ജില്ല എക്‌സിക്യൂട്ടിവ് അംഗങ്ങളായ കെ.വി കൃഷ്ണന്‍, അഡ്വ. വി. സുരേഷ് ബാബു, മണ്ഡലം സെക്രട്ടറി കെ കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ തുളസീധരന്‍ വളാനം സ്വാഗതവും വൈസ് ചെയര്‍മാന്‍ ടി കുഞ്ഞിരാമന്‍ നായര്‍ നന്ദിയും പറഞ്ഞു. . KSD GEN PRAKAS BABU പെരുമ്പള ബേനൂര്‍ ഭഗത് സിങ്​ നഗറില്‍ നടത്തിയ കമ്യൂണിസ്റ്റ് സംഗമം സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി അഡ്വ. കെ. പ്രകാശ് ബാബു ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.