ഉദുമ: മകര മാസത്തിലെ കലംകനിപ്പ് മഹാനിവേദ്യത്തിന് മുന്നോടിയായി പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ ധനുമാസത്തിലെ ചെറിയ കലംകനിപ്പ് ചൊവ്വാഴ്ച നടക്കും. രാവിലെ 10ഓടെ ഭണ്ഡാര വീട്ടിൽ നിന്നുള്ള പണ്ടാരക്കല സമർപ്പണത്തിനു ശേഷം ക്ഷേത്രപരിധിയിലെ സമുദായാംഗങ്ങളുടെ വീടുകളിൽ നിന്ന് വ്രതശുദ്ധിയോടെ കലങ്ങൾ സമർപ്പിക്കും. ഏറെയും സ്ത്രീകളാണ് കലങ്ങളെത്തിക്കുക. പുത്തൻ മൺകലത്തിൽ കുത്തിയ പച്ചരി, ശർക്കര, തേങ്ങ, അരിപ്പൊടി, വെറ്റില,അടക്ക എന്നിവ നിറച്ച് വാഴയിലകൊണ്ട് മൂടിക്കെട്ടി കുരുത്തോലയുമായി കാൽനട യാത്രചെയ്താണ് കലങ്ങളെത്തിക്കുക. ക്ഷേത്രത്തിലെത്തുന്നവർക്ക് 'മങ്ങണ'ത്തിൽ ഉണക്കലരി കഞ്ഞിയും മാങ്ങ അച്ചാറും വിളമ്പും. കലത്തിലെ വിഭവങ്ങൾ ചേർത്ത് പാകം ചെയ്തെടുത്ത ചോറും ചുട്ടെടുത്ത അടയും ചുറ്റമ്പലത്ത് നിരത്തിവെച്ച കലങ്ങളിൽ നിറക്കും. അന്ന് തന്നെ സന്ധ്യ കഴിഞ്ഞ് കലശം ആടിയ ശേഷം കലങ്ങൾ തിരിച്ചുനൽകും. ഫെബ്രുവരി നാലിനാണ് കലംകനിപ്പ് മഹാനിവേദ്യം. നിലവിലെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.