കെ.എസ്.ടി.എ ജില്ല സമ്മേളനം: ഒരുക്കമായി

ചെറുവത്തൂർ: കെ.എസ്.ടി.എ ജില്ല സമ്മേളനം ചൊവ്വ, ബുധൻ ദിവസങ്ങളിൽ കാലിക്കടവ് സി. കൃഷ്ണൻ നായർ സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ ചേരും. ചൊവ്വാഴ്ച രാവിലെ 10ന് മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് പൊതുസമ്മേളനം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച പകൽ 11.30ന് സാംസ്കാരിക സമ്മേളനത്തിൽ റഫീക്ക് ഇബ്രാഹീം പ്രഭാഷണം നടത്തും. സമ്മേളനത്തി‍ൻെറ ഭാഗമായി വിവിധ വിഷയങ്ങളിൽ ബേക്കൽ, നീലേശ്വരം, ചെറുവത്തൂർ എന്നിവിടങ്ങളിൽ സെമിനാറുകൾ സംഘടിപ്പിച്ചു. വാർത്തസമ്മേളനത്തിൽ ചെയർമാൻ ഇ. കുഞ്ഞിരാമൻ, ജില്ല സെക്രട്ടറി പി. ദിലീപ് കുമാർ, എ.ആർ. വിജയകുമാർ, പി. മാധവൻ, എം.ഇ. ചന്ദ്രാംഗദൻ, കെ. വത്സല, എ.വി. അനിത എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.