ചീമേനി വ്യവസായ പാർക്ക്‌ യാഥാർഥ്യമാക്കണം –സി.പി.എം

പടന്ന: ചീമേനിയിൽ വ്യവസായ പാർക്ക്‌ യാഥാർഥ്യമാക്കണമെന്ന്‌ സി.പി.എം ചെറുവത്തൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. വീരമലക്കുന്നിൽ ടൂറിസം പദ്ധതി നടപ്പാക്കുക, തേജസ്വിനി പുഴ കര ഭിത്തികെട്ടി സംരക്ഷിക്കുക, തീരദേശ പരിപാലന നിയമം ഭേദഗതി ചെയ്യുക, പടിഞ്ഞാറൻ മേഖലകളിൽ സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കുക, നിർത്തി വെച്ചിരിക്കുന്ന ട്രെയിനുകൾ പുനഃസ്ഥാപിക്കുന്നതോടൊപ്പം കൂടുതൽ ട്രെയിനുകൾക്ക്‌ ചെറുവത്തൂരിൽ സ്‌റ്റോപ് അനുവദിക്കുക, ഫെബ്രുവരി 23,24 തീയതികളിൽ നടക്കുന്ന പൊതു പണിമുടക്ക്‌ വിജയിപ്പിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.പി. സതീഷ്‌ചന്ദ്രൻ, സി.എച്ച്‌. കുഞ്ഞമ്പു എം.എൽ.എ, ജില്ല സെക്രട്ടേറിയറ്റ്‌ അംഗങ്ങളായ പി. ജനാർദനൻ, എം.രാജഗോപാലൻ എം.എൽ.എ, സാബു എബ്രഹാം എന്നിവർ സംസാരിച്ചു. സംഘാടകസമിതിക്കുവേണ്ടി കെ. ദാമുവും പ്രസീഡിയത്തിന്‌ എം. ബാലകൃഷ്‌ണനും നന്ദി പറഞ്ഞു. തുടർന്ന്‌ പടന്ന കെ. ബാലകൃഷ്‌ണൻ നഗറിൽ നടന്ന പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം എം. വി. ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്‌തു. സി.പി.എം ചെറുവത്തൂർ ഏരിയ സെക്രട്ടറിയായി കെ. സുധാകരനെ വീണ്ടും തെരഞ്ഞെടുത്തു. 21 അംഗ ഏരിയ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. കയനി കുഞ്ഞിക്കണ്ണൻ, മാധവൻ മണിയറ, എം. രാജീവൻ, കെ. രാജു, എം. ശാന്ത, പി. കമലാക്ഷൻ, കെ. ശകുന്തള, പി.സി. സുബൈദ, കെ. ബാലകൃഷ്‌ണൻ, കെ.വി. ഗംഗാധരൻ, ടി.പി. കുഞ്ഞബ്‌ദുല്ല, സി. കുഞ്ഞികൃഷ്‌ണൻ, വി. ചന്ദ്രൻ, രജീഷ്‌ വെള്ളാട്ട്‌, എം.പി.വി. ജാനകി, എം. സുമേഷ്‌, പി.വി. കൃഷ്‌ണൻ, ദിലീപ്‌ തങ്കച്ചൻ, ടി. നാരായണൻ, പി. പത്‌മിനി എന്നിവരാണ്‌ അംഗങ്ങൾ. ജില്ല സമ്മേളന പ്രതിനിധികളായി 18 പേരെ തെരഞ്ഞെടുത്തു. സി.പി.എം ചെറുവത്തൂർ ഏരിയ സമ്മേളനത്തി​െന്‍റ സമാപന സമ്മേളനം പടന്നയിൽ കേന്ദ്ര കമ്മിറ്റിയംഗം എം.വി. ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.