തളങ്കര: 39 വർഷത്തിനുശേഷം പഠിച്ച സ്കൂളിൽ അവർ വീണ്ടും ഒത്തുകൂടി. തളങ്കര ഗവ. മുസ്ലിം ഹൈസ്കൂളിലെ '82 ബാച്ചിലെ വിദ്യാർഥികളാണ് വ്യാഴാഴ്ച വൈകീട്ട് മുസ്ലിം ഹൈസ്കൂളിൽ ഓർമത്തണലിൽ ഓർമകൾ പങ്കുവെച്ചത്. സഹപാഠികൾ നവീകരിച്ച സ്കൂളിലെ പ്ലസ് വണിലെ ഒരു ക്ലാസ്മുറിക്ക് ഫർണിച്ചർ നൽകി. ഫർണിച്ചർ ഗ്രൂപ് ചെയർമാൻ ലുഖ്മാനുൽ ഹക്കീം സ്കൂൾ പ്രഥമാധ്യാപിക സ്വർണകുമാരിക്ക് കൈമാറി. പ്രിൻസിപ്പൽ മുഹമ്മദ് അലി, പി.ടി.എ പ്രസിഡൻറ് റാഷിദ് പൂരണം എന്നിവരും ഏറ്റുവാങ്ങി. അസീസ് കടപ്പുറം, ഷുക്കൂർ കോളിക്കര, എം. ഉമ്പായി എന്നിവർ സംസാരിച്ചു. മജീദ് കോളിയാട്, സുഹ്റ യഹ്യ, ജുമൈല ചിക്കു, ആയിഷ എൻ.എ. നെല്ലിക്കുന്ന്, താഹിറ മജീദ്, എസ്.എ. ജമീല, ഖദീജ, ഹനീഫ പള്ളിക്കാൽ, അഷ്റഫ് വൈറ്റ്, സാദിഖ് ഷമ്മ, കെ.എസ്. ജമാൽ, മുഹസ്സിൻ, പി.എം. ബഷീർ, കെ.കെ. ഹസൈനാർ, എം.എ. സലീം, ടി.എ. ഹക്കീം, എ. അബ്ദുൽ സത്താർ, ടി.എം. ഇബ്രാഹിം, ചന്ദ്രൻ, എ. അബ്ദുൽ റഹീം, കെ.എ. മുഹമ്മദലി, അബ്ദുൽ ഖാദർ, പി.എ. അബ്ദുൽ ഹമീദ്, മുഹമ്മദ്കുഞ്ഞി, സി.എ. അസീസ് എന്നിവർ സംബന്ധിച്ചു. ഗ്രൂപ് കൺവീനർ പി.കെ. സത്താർ സ്വാഗതവും ഷാഫി തെര്യവത്ത് നന്ദിയും പറഞ്ഞു. thalankara തളങ്കര ഗവ. മുസ്ലിം ഹൈസ്കൂളിലെ '82 ബാച്ചിലെ വിദ്യാർഥികൾ നവീകരിച്ച സ്കൂളിലെ പ്ലസ് വണിലെ ഒരു ക്ലാസ്മുറിക്ക് ഫർണിച്ചർ പ്രഥമാധ്യാപിക സ്വർണകുമാരിക്ക് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.