പ്രതിഭോത്സവം സംഘടിപ്പിച്ചു

അജാനൂർ: ബേക്കല്‍ ബി.ആര്‍.സിയുടെ കീഴില്‍ വേലാശ്വരം ഇ.എം.എസ് സ്മാരക ഗ്രന്ഥാലയം പ്രതിഭ കേന്ദ്രത്തിലെ കുട്ടികള്‍ക്കായി 'അതിജീവനം' . കുട്ടികള്‍ വരച്ച ചിത്രങ്ങള്‍, പേപ്പര്‍ ക്രാഫ്റ്റുകള്‍, മാസികകള്‍ തുടങ്ങി വിവിധ നിർമാണപ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനവും നടന്നു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ടി. ശോഭ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഷീബ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ബേക്കല്‍ എ.ഇ.ഒ കെ. ശ്രീധരന്‍ മുഖ്യാതിഥിയായിരുന്നു. ഡി.പി.ഒ എസ്.എസ്.കെ കെ.പി. രഞ്ജിത്ത് പദ്ധതി വിശദീകരണം നടത്തി. അജാനൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്ണന്‍, ഹരിതകേരളം മിഷന്‍ ജില്ല കോഓഡിനേറ്റര്‍ എം.പി. സുബ്രഹ്മണ്യന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ മെംബര്‍ പി. കൃഷ്ണന്‍, പി.ടി.എ പ്രസിഡന്‍റ്​ അഡ്വ. എ. ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. ജി.യു.പി സ്‌കൂള്‍ വേലാശ്വരം പ്രഥമാധ്യാപകന്‍ സി.പി.വി. വിനോദ് കുമാര്‍ സ്വാഗതവും കെ.എം. ദിലീപ് കുമാര്‍ നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍, അമ്മമാരുടെ തിരുവാതിര, നാടന്‍പാട്ട് കലാകാരന്‍ രവി വാണിയമ്പാറയും സംഘവും അവതരിപ്പിച്ച നാടന്‍പാട്ടുകള്‍ എന്നിവയും അരങ്ങേറി. ചിത്രംbekal prathibolsavam.jpg 'അതിജീവനം' പ്രതിഭോത്സവം അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ടി. ശോഭ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.