തൃക്കരിപ്പൂർ: വലിയപറമ്പ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാർഷികാഘോഷം നടത്തി. 'കർമവഴിയിലെ ആണ്ടുവിചാരം' എന്ന പേരിലാണ് വാർഷിക പരിപാടി സംഘടിപ്പിച്ചത്. ഭരണസമിതി അധികാരമേറ്റ് ഒരു വർഷം പിന്നിടുന്ന വേളയിൽ ചെയ്ത കാര്യങ്ങൾ ജനങ്ങളുമായി സംവദിച്ചു. ഭരണസമിതി നിർദേശപ്രകാരം ടൂറിസം സാധ്യതകൾ മനസ്സിലാക്കാൻ പഞ്ചായത്തിലെ 13 വാർഡുകളിലും രണ്ടാഴ്ച കോഴിക്കോട് എൻ.ഐ.ടി വിദ്യാർഥികൾ നടത്തിയ പഠനത്തിൻെറ റിപ്പോർട്ട് കൈമാറി. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് വി.വി. സജീവൻ അധ്യക്ഷത വഹിച്ചു. പഠനറിപ്പോർട്ട് തയാറാക്കിയ എൻ.ഐ.ടി വിദ്യാർഥികൾക്ക് വൈസ് പ്രസിഡൻറ് പി. ശ്യാമള ഉപഹാരം സമർപ്പിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ഖാദർ പാണ്ട്യാല, ഇ.കെ. മല്ലിക, കെ. മനോഹരൻ, പഞ്ചായത്തംഗം എം. അബ്ദുസ്സലാം, സി. നാരായണൻ, കെ. അശോകൻ, മധു കാരണത്ത്, എം. ഭാസ്കരൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ സ്വാഗതവും ഹെഡ് ക്ലർക്ക് മുരളി മോഹൻ നന്ദിയും പറഞ്ഞു. പടം tkp study report വലിയപറമ്പ പഞ്ചായത്തിലെ വിനോദസഞ്ചാര സാധ്യത സംബന്ധിച്ച പഠന റിപ്പോർട്ട് എൻ.ഐ.ടി വിദ്യാർഥികൾ കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.