പാലക്കുന്ന് കൂട്ടായ്‌മ നാലാം വാർഷികം ആഘോഷിച്ചു

ഉദുമ: പാലക്കുന്ന് കൂട്ടായ്മയുടെ നാലാം വാർഷികം സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജയാനന്ദൻ പാലക്കുന്ന് അധ്യക്ഷത വഹിച്ചു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ മുഖ്യാതിഥിയായി. ഉദുമ പഞ്ചായത്ത്‌ പ്രസിഡൻറ് പി. ലക്ഷ്മി ചികിത്സാസഹായം വിതരണം ചെയ്തു. പി.വി. ഉദയകുമാർ, വാർഡ് അംഗം യാസ്മിൻ റഷീദ്, ഡോ. നൗഫൽ കളനാട്, എം.എസ്. ജംഷീദ് എന്നിവർ സംസാരിച്ചു. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് മെഡൽ ഓഫ് മെരിറ്റ് അവാർഡ് ജേതാവും സ്​റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് റോവർ വിഭാഗം കമീഷണറുമായ അജിത്‌ സി. കളനാട്, ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോഡിൽ ഇടംനേടിയ മനോജ്‌ മേഘ, വി.എച്ച്.എസ്.ഇ പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും മുഴുവൻ മാർക്ക്‌ നേടിയ മുഹമ്മദ്‌ ഫൈസാൻ, വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ കൂട്ടായ്‌മ അംഗങ്ങളുടെ മക്കൾ എന്നിവരെ അനുമോദിച്ചു. ഭാരവാഹികൾ: ഡോ. നൗഫൽ കളനാട് (പ്രസി), ഹരിദാസ് പാലക്കുന്ന് (വൈസ്​ പ്രസി), രോഹിത് പാലക്കുന്ന് (സെക്ര), സി.കെ. രഞ്ജിത്ത് (ജോ. സെക്ര), അബ്​ദുല്ല പള്ളം (ട്രഷ). ഫോട്ടോ: uduma palakkunnu kootaima1, 2 പാലക്കുന്ന് കൂട്ടായ്‌മ നാലാം വാർഷികം സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.