കാസർകോട്: വോർക്കാടി, മഞ്ചേശ്വരം, കുമ്പള പൊലീസ് സ്‌റ്റേഷൻ വിഭജിച്ച് പൈവളിഗെയിൽ സർക്കാർ അനുവദിച്ച പൊലീസ് സ്‌റ്റേഷൻ ഉടൻ യാഥാർഥ്യമാക്കണമെന്ന് സി.പി.എം മഞ്ചേശ്വരം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പൈവളിഗെയിൽ ഐ.ടി.ഐ കോളജ് യാഥാർഥ്യമാക്കുക, വോർക്കാടി പഞ്ചായത്തിൽ സർക്കാർ ഹൈസ്‌കൂൾ അനുവദിക്കുക തുടങ്ങി ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സതീഷ് ചന്ദ്രൻ, ഏരിയ സെക്രട്ടറി കെ.വി. കുഞ്ഞിരാമൻ എന്നിവർ മറുപടി പറഞ്ഞു. കെ. കമലാക്ഷ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, വി.വി. രമേശൻ, എം. ശങ്കർ റൈ എന്നിവർ സംസാരിച്ചു. മജീർപ്പള അബൂബക്കർ സിദ്ദീഖ് നഗറിൽ നടന്ന പൊതുസമ്മേളനം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. കെ.വി. കുഞ്ഞിരാമൻ അധ്യക്ഷനായി. വി.വി. രമേശൻ സംസാരിച്ചു. ഡി. ബൂബ സ്വാഗതം പറഞ്ഞു. cpim manjeswar conf സി.പി.എം മഞ്ചേശ്വരം ഏരിയ സമ്മേളനത്തിൻെറ സമാപന സമ്മേളനം മജീർപ്പള്ളയിൽ ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.