'ജീവനക്കാരും അധ്യാപകരും ആഴ്ചയില്‍ ഒരുദിവസം ഖാദി ധരിക്കണം'

കാഞ്ഞങ്ങാട്​​: സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ആഴ്ചയില്‍ ഒരുദിവസം നിര്‍ബന്ധമായും ഖാദി-കൈത്തറി വസ്ത്രങ്ങള്‍ ധരിക്കണമെന്ന്​ കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡും ജില്ല ഖാദി ഗ്രാമവ്യവസായ ഓഫിസും സംയുക്തമായി നടത്തിയ പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതിയായ പി.എം.ഇ.ജി.പിയുടെ ഏകദിന ജില്ലതല ബോധവത്കരണ ക്യാമ്പ് ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖാദി വ്യവസായ മേഖലയിലുള്ളവര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുമെന്നും പി.എം.ഇ.ജി.പി സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പട്ടികവിഭാഗങ്ങളില്‍പെട്ടവര്‍ക്കും പിന്നാക്ക വിഭാഗം സ്ത്രീകള്‍ക്കും സംരംഭങ്ങള്‍ ആരംഭിക്കാന്‍ പ്രോത്സാഹനം നല്‍കും. വ്യാപാര ഭവനില്‍ നടന്ന പരിപാടിയില്‍ കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി. സുജാത അധ്യക്ഷത വഹിച്ചു. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഡയറക്ടര്‍ കെ.വി. ഗിരീഷ്‌കുമാര്‍, ഫിനാല്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍ ബി. ദേവദാസ് എന്നിവര്‍ വിഷയം അവതരിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ മുന്‍ ചെയര്‍മാന്‍ വി.വി. രമേശന്‍, വാര്‍ഡ് കൗണ്‍സിലര്‍ കുസുമ ഹെഗ്​ഡേ, ലീഡ് ബാങ്ക് ജില്ല മാനേജര്‍ എന്‍. കണ്ണന്‍, ആര്‍.എസ്.ഇ.ടി.ഐ ഡയറക്ടര്‍ എന്‍. ഷില്‍ജി തുടങ്ങിയവര്‍ സംസാരിച്ചു. പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ മാധവന്‍ നമ്പൂതിരി സ്വാഗതവും പ്രോജക്ട് ഓഫിസര്‍ എം.വി. മനോജ്കുമാര്‍ നന്ദിയും പറഞ്ഞു. ചിത്രം (ക്യാമ്പ്) പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതിയുടെ ഏകദിന ജില്ലതല ബോധവത്കരണ ക്യാമ്പ് ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.