'പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കണം'

കുമ്പള: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്​റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്ന് എ.കെ.എസ്.ടി.യു കുമ്പള ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. ഇൗ വിഷയത്തിൽ ഇടതുമുന്നണി ഉപസമിതിയെ നിശ്ചയിച്ച് ലക്ഷങ്ങൾ ചെലവിട്ടെങ്കിലും നൽകിയ റിപ്പോർട്ട് ഇന്നും വെളിച്ചം കണ്ടില്ലെന്നത് നിരാശജനകമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. ജില്ല ജോ. സെക്രട്ടറി അഹമ്മദ് ഷരീഫ് കുരിക്കൾ ഉദ്​ഘാടനം ചെയ്​തു. ഉപജില്ല പ്രസിഡൻറ്​ സുപ്രീത് വി. അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ്​ ജയൻ നീലേശ്വരം റിപ്പോർട്ട് അവതരിപ്പിച്ചു. കെ. പത്മനാഭൻ, സുനിൽകുമാർ കരിച്ചേരി, വിനയൻ കല്ലത്ത്, ടി.എ. അജയകുമാർ, എം.ടി. രാജീവൻ, രാജേഷ് ഓൾനടിയൻ, കെ. അനിത, കെ. താജുദ്ദീൻ, കെ.വി. ഷീമ, പി.കെ. പ്രമോദ് എന്നിവർ സംസാരിച്ചു. എം.വി. രാജീവൻ സ്വാഗതവും പ്രശാന്ത് കുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: വി. സുപ്രീത് (പ്രസി.), എം.വി. രാജീവൻ (സെക്ര), പ്രശാന്ത് കുമാർ (ട്രഷ). ഇ. അംബിക (വൈസ് പ്രസി. ), പി. സന്ധ്യ (ജോ.സെക്ര).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.