സി.പി.എം കാസർകോട്‌ ഏരിയ സമ്മേളനം ഇന്ന്​

കാസർകോട്‌: സി.പി.എം കാസർകോട്‌ ഏരിയ സമ്മേളനം ഉളിയത്തടുക്ക കെ. സുരേന്ദ്രൻ നഗറിൽ (സൺഫ്ലവർ ഓഡിറ്റോറിയം) ശനിയാഴ്‌ച തുടങ്ങും. രാവിലെ പത്തിന്‌ ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. ഞായർ വൈകീട്ട്‌ നാലിന്‌ കെ. ബാലകൃഷ്‌ണൻ നഗറിൽ പൊതുസമ്മേളനത്തോടെ സമാപിക്കും. പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള കൊടിമരജാഥ ചെന്നിക്കര ടി.കെ. ഭാസ്‌കരൻ നഗറിൽനിന്നും ആരംഭിച്ചു. ഏരിയ സെക്രട്ടറി കെ.എ. മുഹമ്മദ്‌ ഹനീഫ ജാഥ ലീഡർ കെ. ജയകുമാരിക്ക്‌ കൈമാറി. കെ. ദിനേശൻ അധ്യക്ഷത വഹിച്ചു. അനിൽ ചെന്നിക്കര സ്വാഗതം പറഞ്ഞു. പതാകജാഥ ചൗക്കി മുഹമ്മദ്‌ റഫീഖ്‌ രക്തസാക്ഷി സ്‌മൃതിമണ്ഡപത്തിൽനിന്നും ആരംഭിച്ചു. ജില്ല കമ്മിറ്റി അംഗം എം.സുമതി ജാഥ ലീഡർ പി. ശിവപ്രസാദിന്‌ കൈമാറി. മുഹമ്മദ്‌ റിയാസ്‌ അധ്യക്ഷനായി. ടി.എം.എ കരീം സംസാരിച്ചു. റഫീഖ്‌ കുന്നിൽ സ്വാഗതം പറഞ്ഞു. പ്രതിനിധി സമ്മേളന നഗരിയിൽ ഉയർത്താനുള്ള കൊടിമര ജാഥ പൈക്ക എച്ച്‌. മാലിങ്കൻ സ്‌മൃതിമണ്ഡപത്തിൽനിന്ന്‌ ആരംഭിച്ചു. എ.ജി നായർ ജാഥാ ലീഡർ പി.വി. കുഞ്ഞമ്പുവിന്‌ കൈമാറി. ബി.ആർ. ഗോപാലൻ അധ്യക്ഷനായി. പതാക ജാഥ കൊല്ലങ്കാനയിലെ ബാലകൃഷ്‌ണൻ രക്തസാക്ഷി സ്‌മൃതിമണ്ഡപത്തിൽനിന്നും ആരംഭിച്ചു. ജില്ല കമ്മിറ്റി അംഗം ടി.കെ. രാജൻ ജാഥാലീഡർ കെ. രവീന്ദ്രന്‌ നൽകി. എ. രവീന്ദ്രൻ അധ്യക്ഷനായി. പൊതുസമ്മേളന നഗരിയിൽ സംഘാടകസമിതി ചെയർമാൻ എം. സുമതി പതാക ഉയർത്തി. എം.കെ. രവീന്ദ്രൻ സ്വാഗതം പറഞ്ഞു. cpm cofrnc സി.പി.എം കാസർകോട്​ ഏരിയ സമ്മേളനത്തിന് തുടക്കം കുറിച്ച് പൊതുസമ്മേളന നഗരിയിൽ എം. സുമതി പതാക ഉയർത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.