കാസർകോട്: കലക്ടറേറ്റ് പരിസരത്ത് ഒരുക്കിയ കാന്‍വാസില്‍ കുഞ്ഞുവിരലുകളില്‍ വിരിഞ്ഞത് വര്‍ണ വിസ്മയം. മനുഷ്യാവകാശം ഇന്ന് ഇന്നലെ എന്ന വിഷയത്തില്‍ കുടുംബശ്രീ ബാലസഭയിലെ നൂറോളം വിദ്യാർഥികള്‍ ചിത്രം വരച്ചു. അമ്പതിലധികം വിദ്യാർഥികള്‍ മനുഷ്യാവകാശത്തിൻെറ പ്രാധാന്യം കാന്‍വാസില്‍ കോറിയിട്ടു. വിദ്യാഭ്യാസം, സ്ത്രീ സുരക്ഷ, സ്ത്രീധനം, ജാതിമത ചിന്തകള്‍, ലിംഗ സമത്വം, പ്രകൃതി വിഭവ, നീതി തുടങ്ങി സമകാലിക വിഷയങ്ങള്‍ ഉള്‍ക്കൊണ്ടവയാണ് ചിത്രങ്ങള്‍. കുടുംബശ്രീ ജില്ല മിഷന്‍ നേതൃത്വം നല്‍കുന്ന പരിപാടി ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍, ചിത്രകാരന്‍ സചീന്ദ്രന്‍ കാറഡുക്ക തുടങ്ങിയവര്‍ സംസാരിച്ചു. ഡി.എല്‍.ആര്‍.സി യോഗം കാസർകോട്: 2021-22 സാമ്പത്തിക വര്‍ഷത്തെ ബാങ്കിങ് അവലോകന ജില്ലതല യോഗം ഡിസംബര്‍ 23ന് ഉച്ചക്ക് 2.30ന് കലക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.