ഉദുമ: വർഷങ്ങളായുള്ള ആഗ്രഹമായിരുന്നു വിമാനത്തിൽ യാത്രചെയ്യണമെന്നത്. മഞ്ഞൾ കൃഷിയിൽ വർഷങ്ങളായി നൂറുമേനി വിളവെടുപ്പ് നടത്തിയ വീട്ടമ്മമാർക്ക് അവരുടെ ഏറെ നാളത്തെ ആഗ്രഹം നിറവേറ്റാനുള്ള സാഹചര്യമൊരുക്കിയതും അവരുടെ തന്നെ കൂട്ടായ്‌മയായ പള്ളത്തിലെ മിഡിൽ ഫ്രണ്ട്‌സ് വനിത കർഷകവേദിയാണ്. കണ്ണൂർ മുതൽ തിരുവനന്തപുരം വരെ ആണ് ഈ അമ്മമാർ ആകാശയാത്ര നടത്തിയത്. പി.വി. ജാനകി, ബി. പത്മിനി, എ. ജാനകി, ഷീബ നാരായണൻ, ശാലിനി ബാബു, എ. വാസന്തി എന്നീ വീട്ടമ്മമാരുടെ കൂട്ടായ്‌മക്ക് ഹോസ്ദുർഗ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ രസ്ന നാരായണനായിരുന്നു കോഓഡിനേറ്ററും ലീഡറും. അമ്മ ഷീബയോടൊപ്പം മഞ്ഞൾ കൃഷിചെയ്യാൻ രസ്ന പാടത്തിറങ്ങിയത് കഴിഞ്ഞ ലോക്ഡൗൺ കാലത്തായിരുന്നു. തിരുവന്തപുരം യാത്രയിൽ പത്മനാഭസ്വാമി ക്ഷേത്രവും നിയമസഭ മന്ദിരവും കാണാൻ സാധിച്ചു. മൂന്നു ദിവസത്തെ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഈ അമ്മമാർ അടുത്ത വിളവെടുപ്പിനായി കൃഷിപ്പാടത്തിറങ്ങാനുള്ള തയാറെടുപ്പിലാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.