തുഹിനം ക്യാമ്പിന് തുടക്കം

കാഞ്ഞങ്ങാട്: ആർക്കേവ് ബ്രഷ് റൈറ്റിങ്​ ആർട്ടിസ്​റ്റ്​ അസോസിയേഷൻ ജില്ല കമ്മിറ്റി നേതൃത്വത്തിൽ രണ്ടു ദിവസത്തെ ജലച്ചായ ചിത്രരചന ക്യാമ്പ് തുഹിനം 2021 റാണിപുരം കെ.ടി.ഡി.സി റിസോർട്ടിൽ ആരംഭിച്ചു. ക്യാമ്പിൽ 50 ലധികം കലാകാരന്മാർ ചേർന്ന് ചുമർ ചിത്രരചന നടത്തി. വിനോദ് അമ്പലത്തറ, സന്തോഷ് പള്ളിക്കര, ബാബു തോമസ്, ഇ.വി. അശോകൻ, ഗഫൂർ ലീഫ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ല പ്രസിഡൻറ് രേഖിത നാരായണൻ അധ്യക്ഷത വഹിച്ചു. ജലചിത്ര രചന ക്യാമ്പിന് ജില്ല സെക്രട്ടറി വരദ നാരായണൻ, ക്യാമ്പ്​ ഡയറക്ടർ അശ്വതി പ്രഭാകരൻ, പി.ആർ.ഒ സുകുമാരൻ പൂച്ചക്കാട്, ഹർഷ ദിനേശൻ, ഉണ്ണി അപർണ, മനോജ് പട്ടേന, ജെ.പി. ജന്നൻ, വിനോദ് ശിൽപി എന്നിവർ നേതൃത്വം നൽകി. ബാലചന്ദ്രൻ കൊട്ടോടി ക്ലാസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.