റിയൽ എസ്​റ്റേറ്റ്​ തട്ടിപ്പ്​:​ സമരം നിർത്തിയതായി ബീഫാത്തിമ

കാസർകോട്: വീടും സ്​ഥലവും നൽകാമെന്ന് പറഞ്ഞ്​ 20 ലക്ഷം രൂപ വാങ്ങി വഞ്ചിച്ച കേസിൽ നടത്തിയ സമരം അവസാനിപ്പിച്ചതായി ആലംപാടി ബാഫഖി നഗർ സ്വദേശിനി ബീഫാത്തിമ. ഭൂമി കച്ചവടക്കാരൻ അബ്​ദുൽ സത്താറിനെതിരായ നിയമപോരാട്ടം തുടരുമെന്നും അവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മ​റ്റൊരാളുടെ വീടും സ്​ഥലവും കാണിച്ചാണ്​ സത്താർ പണം കൈപ്പറ്റിയത്​. ഇതിനെതിരെ നൽകിയ പരാതിയിൽ വിദ്യാനഗർ പൊലീസ്​ ഇയാൾക്കെതിരെ കേസെടുത്ത്​ റിമാൻഡ്​ചെയ്​തത്​ സമര വിജയമാണ്​. എന്നാൽ, വാങ്ങിയ പണം തിരികെ ലഭിക്കുന്നതുവരെ സമരം തുടരുമെന്നും ഇവർ പറഞ്ഞു. നീതി കിട്ടുന്നതിനും തന്നെയും കുടുംബത്തെയും സഹായിക്കുന്നതിന്​ ജനകീയ ആക്​ഷൻ കമ്മിറ്റി രൂപവത്​കരിച്ചവരോട്​ നന്ദിയുണ്ടെന്നും ബീഫാത്തിമ പറഞ്ഞു. ആക്​ഷൻ കമ്മിറ്റി ചെയർമാൻ സുബൈർ പടുപ്പ്, ജനറൽ കൺവീനർ അബ്​ദുൽ ഖാദർ ചട്ടഞ്ചാൽ എന്നിവരും വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.