'മ' ഷോർട്ട് ഫിലിം പുറത്തിറങ്ങി

ചെറുവത്തൂർ: സ്നേഹബന്ധങ്ങളുടെ ഇഴയടുപ്പങ്ങൾ വ്യക്തമാക്കുന്ന 'മ' ഷോർട്ട് ഫിലിം പ്രദർശനം എരവിൽ മഹാത്മജി ട്രസ്​റ്റിൽ എം.ടി. അന്നൂർ ഉദ്ഘാടനം ചെയ്തു. സുമേഷ് കാന അധ്യക്ഷ വഹിച്ചു. ഒമ്പത് മിനിറ്റ്​ മാത്രം ദൈർഘ്യമുള്ള ഈ ഹ്രസ്വ സിനിമ സി.വി. ബിനുവാണ് സംവിധാനം ചെയ്തത്. വത്സൻ പിലിക്കോട്, വിനോദ് ആലന്തട്ട, പി.വി. ഭാസ്കരൻ എന്നിവർ സംസാരിച്ചു. ജയരാജ് കോളിയാട്, ദിലീപ് അന്നൂർ, രാഗേഷ് റാം, നിരഞ്ജൻ, ദേവിക, രമ എന്നിവരാണ് അഭിനയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.