യുവാക്കൾക്ക് തൊഴിൽ നൽകാൻ കെ-ഡെസ്ക് ഒരുങ്ങുന്നു -മന്ത്രി

തൃക്കരിപ്പൂർ: അഭ്യസ്ത വിദ്യരായ യുവതീയുവാക്കൾക്ക് തൊഴിൽ നൽകാൻ സർക്കാർ കെ-ഡെസ്ക് വിഭാവനം ചെയ്തതായി തദ്ദേശ മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. ഗുരു ചന്തുപ്പണിക്കർ സ്മാരക ഗവ.ഹയർസെക്കൻഡറി സ്‌കൂൾ കെട്ടിടം സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റെവിടെയും പോലെ തൊഴിലില്ലായ്മ കേരളത്തിലും രൂക്ഷമാണ്. ഈ സാഹചര്യത്തിൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ പ്രത്യേക പട്ടിക തയാറാക്കി ദേശാന്തര തലത്തിൽ ഉണ്ടാവുന്ന തൊഴിലവസരങ്ങൾ സർക്കാർ സംവിധാനത്തിലൂടെ പ്രാപ്യമാക്കുന്ന രീതിയിലാണ് ഇത് സംവിധാനിക്കുക. വരുന്ന ഏതാനും വർഷത്തിനകം പദ്ധതി നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ നിലവാരം മെച്ചപ്പെടുത്തുക വഴി ആറ് വർഷത്തിനിടയിൽ 9.25 ലക്ഷം കുട്ടികൾ സ്വകാര്യ, അൺ എയ്ഡഡ് സ്‌കൂളുകളിൽനിന്ന് പൊതുവിദ്യാലയങ്ങളിൽ എത്തിയിട്ടുണ്ട്. പിന്നാലെ ഉന്നതവിദ്യാഭ്യാസ മേഖലയും അന്താരാഷ്​ട്ര നിലവാരത്തിലേക്ക് മാറുന്നതോടെ വിജ്ഞാനത്തി​ൻെറ ഹബ്ബായി കേരളം മാറുകയാണ് -മന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ പി. ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സി.കെ. ഹരീന്ദ്രൻ, ജില്ല പഞ്ചായത്ത് അംഗം എം. മനു, തൃക്കരിപ്പൂർ പഞ്ചായത്ത് മെംബർമരായ എം. സുനീറ, എൻ. സുധീഷ്, എം. സൗദ, കെ.എൻ.വി. ഭാർഗവി, സ്കൂൾ വികസന സമിതി ചെയർമാൻ എം.പി. കരുണാകരൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോഓഡിനേറ്റർ പി. ദിലീപ് കുമാർ, ഫോക് ലാൻഡ് ചെയർമാൻ ഡോ.വി. ജയരാജൻ, പൂർവ വിദ്യാർഥി സംഘടന കൺവീനർ പി.എൻ. സുനിൽ, മദർ പി.ടി.എ പ്രസിഡൻറ്​​ കെ.വി. ബിന്ദു, കെ.എസ്.ടി.എ സംസ്ഥാന ട്രഷറർ ടി.കെ.എ. ഷാഫി, ഹെഡ്മിസ്ട്രസ് പി. ലീന എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് കെ. രഘുനാഥ് സ്വാഗതവും സ്​റ്റാഫ് സെക്രട്ടറി വി. മുരളീധരൻ നന്ദിയും പറഞ്ഞു. സ്കൂളിൽ റിലീഫ് മ്യൂറൽ ചിത്രരചന നടത്തിയ കെ.ആർ. ബാബു, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കൃഷ്ണദാസ് പലേരി, കഥകളി ശിൽപം പി. ബാലകൃഷ്ണൻ ലോഗോ രൂപകൽപന ചെയ്ത മധു ഒറിജിൻ, അധ്യാപകൻ എം. ദിവാകരൻ എന്നിവരെ ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.