കാഞ്ഞങ്ങാട്: രാജ്യത്തിൻെറ കാവലാളായ ഭരണഘടനയുടെ കടയ്ക്കൽ കത്തിവെക്കാൻ സംഘടിത ശ്രമം നടത്തുന്ന കേന്ദ്രഭരണകൂടം ജനങ്ങളോട് മറുപടി പറയേണ്ടിവരുമെന്ന് സി.പി.ഐ ദേശീയ കൗൺസിൽ അംഗം ഇ. ചന്ദ്രശേഖരൻ എം.എൽ.എ പറഞ്ഞു. സി.പി.ഐ ജില്ല കൗൺസിൽ കാഞ്ഞങ്ങാട് സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ അധ്യക്ഷത വഹിച്ചു. കെ.വി. കൃഷ്ണൻ, ടി. കൃഷ്ണൻ, എം. അസിനാർ, കരുണാകരൻ കുന്നത്ത്, അഡ്വ. എം.സി. കുമാരൻ, അഡ്വ. രാധാകൃഷ്ണൻ പെരുമ്പള എന്നിവർ സംസാരിച്ചു. സി.പി. ബാബു സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.