കാസർകോട്: കാഞ്ഞങ്ങാട് നഗരസഭയിലെ 30ാം നമ്പര്‍ ഒഴിഞ്ഞവളപ്പ് വാര്‍ഡിലേക്ക് ഡിസംബര്‍ ഏഴിന് നടത്തുന്ന വോട്ടെടുപ്പിന് സമ്മതിദായകര്‍ക്ക് എട്ടിനം തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻെറ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എല്‍.സി ബുക്ക്, ദേശസാല്‍കൃത ബാങ്ക് ആറുമാസകാലയളവിന് മുമ്പു വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയാണ് തിരിച്ചറിയല്‍ രേഖകള്‍. വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ച് വൈകീട്ട് ആറിന് അവസാനിക്കും. കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുക. വോട്ടര്‍മാര്‍ക്ക് മാസ്‌ക് നിര്‍ബന്ധം. പോളിങ് ബൂത്തില്‍ പ്രവേശിക്കുമ്പോഴും തിരികെ ഇറങ്ങുമ്പോഴും സാനിറ്റൈസര്‍ ഉപയോഗിക്കണം. സാമൂഹിക അകലവും പാലിക്കണം. വോട്ടെണ്ണല്‍ എട്ടിന് രാവിലെ 10 മണിക്ക് ആരംഭിക്കും. ഫലം കമീഷൻെറ lsgelection.kerala.gov.in സൈറ്റില്‍ ട്രെന്‍ഡില്‍ ലഭ്യമാകും. ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിയോജകമണ്ഡല പരിധിയില്‍വരുന്ന സര്‍ക്കാര്‍ ഓഫിസുകള്‍ക്കും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പോളിങ് സ്റ്റേഷനായി നിശ്ചയിച്ചിട്ടുള്ള മരക്കാപ്പു കടപ്പുറം ജി.എഫ്.എച്ച്.എസിനും ഡിസംബര്‍ ഏഴിന് അവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.