ഫിസിക്കല്‍ എജുക്കേഷന്‍ അധ്യാപക ഒഴിവ്

കാസര്‍കോട്: വിദ്യാനഗറിലെ കാഴ്ചപരിമിതരുടെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ ഫിസിക്കല്‍ എജുക്കേഷന്‍ അധ്യാപക ഒഴിവുണ്ട്. യോഗ്യത ബി.പി.എഡ് തത്തുല്യം. പുരുഷ വാര്‍ഡന്‍, സ്ത്രീ വാര്‍ഡന്‍, പുരുഷ ഗൈഡ് തസ്തികകളില്‍ ഓരോ ഒഴിവ് വീതമുണ്ട്. പത്താംതരമാണ് യോഗ്യത. സര്‍ക്കാര്‍ അംഗീകൃത നഴ്‌സിങ്​, ഫസ്​റ്റ്​ എയ്​ഡ് കോഴ്‌സ് കഴിഞ്ഞവര്‍ക്ക് മുന്‍ഗണന. ഹോസ്​റ്റലില്‍ താമസിച്ച്​ ജോലിചെയ്യാന്‍ സന്നദ്ധരായിരിക്കണം. എല്ലാ ഒഴിവുകളിലേക്കും ഡിസംബര്‍ എട്ടിന് രാവിലെ 11ന് സ്‌കൂളില്‍ അഭിമുഖം നടക്കും. ഫോണ്‍: 04994 255128, 9846162180. അസി. എൻജിനീയറുടെ ഒഴിവ് കാസർകോട്​: പനത്തടി ഗ്രാമപഞ്ചായത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ഓഫിസില്‍ അസിസ്​റ്റൻറ്​​​ എൻജിനീയറുടെ ഒരു ഒഴിവുണ്ട്. അഭിമുഖം ഡിസംബര്‍ 15ന് രാവിലെ 11ന് പഞ്ചായത്ത് ഓഫിസില്‍. സിവില്‍ എൻജിനീയറിങ്​ ബിരുദം, അഗ്രികള്‍ച്ചര്‍ എൻജിനീയറിങ്​ ബിരുദമാണ് യോഗ്യത. ഡിപ്ലോമ ഇന്‍ സിവില്‍ എൻജിനീയറിങ്​ യോഗ്യതയുള്ളവരെയും പരിഗണിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.