കാസർകോട്: 'ബഹുസ്വരത രാഷ്ട്രനന്മക്ക്' എന്ന പ്രമേയത്തിൽ ഫെബ്രുവരി 11, 12 തീയതികളിൽ കാസർകോട് നടക്കുന്ന കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) 64-ാം സംസ്ഥാന സമ്മേളനത്തിൻെറ സംഘാടക സമിതി രൂപവത്കരിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ടി.ഇ. അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി. കെ.എ.ടി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.പി. അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് പി.പി. നസീമ, സംസ്ഥാന ട്രഷറർ കെ.എ. മാഹിൻ ബാഖവി, മുസ്ലിം ലീഗ് ജില്ല ജന. സെക്രട്ടറി എ. അബ്ദുറഹ്മാൻ, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, വി.പി. അബ്ദുൽ ഖാദർ, മൂസ ബി. ചെർക്കള, അബ്ദുല്ലക്കുഞ്ഞി ചെർക്കള, അസീസ് കളത്തൂർ, സഹീർ ആസിഫ്, അനസ് എതിർത്തോട്, താഹ തങ്ങൾ, എ. അഹമ്മദ് ഹാജി, ശരീഫ് കൊടവഞ്ചി, എ.പി. ഉമ്മർ, മുത്തലിബ് പാറക്കെട്ട്, ബീഫാത്തിമ ഇബ്രാഹീം, അഷ്റഫ് കർള, സി.എ. അബ്ദുല്ലക്കുഞ്ഞി, എ.കെ. ആരിഫ്, സിയാന ഹനീഫ്, ഷക്കീല മജീദ്, എം. നൈമുന്നിസ, മാഹിൻ മുണ്ടക്കൈ, സിദ്ദീഖ് സന്തോഷ് നഗർ, കെ. ഖാലിദ്, കെ.എ.ടി.എഫ് സംസ്ഥാന നേതാക്കളായ നൂറുൽ അമീൻ, എ.പി. ബഷീർ, അയ്യൂബ് കണ്ണൂർ, വി.പി. താജുദ്ദീൻ, പി. മൂസക്കുട്ടി, എം.കെ. അലി, കെ.വി. റംല, കെ.കെ. റംലത്ത്, യൂസുഫ് ആമത്തല, യഹ്‌യാഖാൻ, സമീർ തെക്കിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ (ചെയർ), ടി.പി. അബ്ദുൽ ഹഖ് (ജന. കൺ) മാഹിൻ ബാഖവി (ട്രഷ), എം.പി. അബ്ദുൽ ഖാദർ (വർക്കിങ് ചെയർ), വി.പി. താജുദ്ദീൻ (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. KATF കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളന സംഘാടകസമിതി യോഗം മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.