കാഞ്ഞങ്ങാട്: കാരംസിനെ ജനകീയ കായിക വിനോദമാക്കുന്നതിന് വിവിധ പദ്ധതികൾ ആവിഷ്കരിക്കാൻ കേരള കാരംസ് അസോസിയേഷൻ സംസ്ഥാന ജനറൽ ബോഡി യോഗം തീരുമാനിച്ചു. 2022 ഫെബ്രുവരിയിൽ സംസ്ഥാന തലത്തിൽ അമ്പയർ ക്ലിനിക് നടത്താനും തീരുമാനിച്ചു. അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡൻറ് എം.പി. ഇമ്പിച്ചി അഹമ്മദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് എം.പി. മനേക്ഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.പി. ചന്ദ്രശേഖരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ചീഫ് പാട്രൺ ഗ്രാൻറ്മാസ്റ്റർ ജി.എസ്. പ്രദീപ്, സംസ്ഥാന ട്രഷറർ റിച്ചാർഡ് റയാൻ, കാസർകോട് ജില്ല പ്രസിഡൻറ് പ്രഫ. കെ.പി. ജയരാജൻ, എ.കെ. അനീസ്, വി.ആർ. അഖിൽ, പി.കെ. രാകേഷ്, ശ്യാംബാബു വെള്ളിക്കോത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജി.എസ്.പ്രദീപ്, എം.പി. ഇമ്പിച്ചി അഹമ്മദ് (ചീഫ് പാട്രൺ), പി.എസ്. മനീക്ഷ് (പ്രസി), പ്രഫ. കെ.പി. ജയരാജൻ, പി.എസ്. മനോജ്, പി.വി. മുനീർ, സി.എസ്. സുബ്ബരാമൻ (വൈസ് പ്രസി.), എം.പി. ചന്ദ്രശേഖരൻ (ജന. സെക്ര), ശാരദാംബാൾ, സുനിൽ കോഴിക്കോട്, ഫൈസൽ ആലപ്പുഴ, കൃഷ്ണകുമാർ തൃശൂർ (ജോ. സെക്ര), റിച്ചാർഡ് റയാൻ (ട്രഷ.), പി.കെ. ഷാൻവർ (ടെക്നിക്കൽ ഡയറക്ടർ), തുളസി തിരുവനന്തപുരം (ഓഡിറ്റർ), ശ്യാംബാബു വെള്ളിക്കോത്ത് (മീഡിയ കോ-ഓർഡിനേറ്റർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.