'കെ.എസ്.ഇ.ബി കരാർ തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കണം'

കാസർകോട്​: കെ.എസ്.ഇ.ബിയിൽ കരാർ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും കരാർ തൊഴിലാളികളുടെ ലിസ്​റ്റ്​ പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ട്​ കെ.എസ്.ഇ.ബി കാസർകോട്​ സർക്കിൾ ഓഫിസിന് മുന്നിൽ സി.ഐ.ടി.യു ധർണ നടത്തി. ജില്ല ജനറൽ സെക്രട്ടറി ടി.കെ. രാജൻ ഉദ്ഘാടനം ചെയ്തു. അപകടത്തിൽപെട്ട് മരിച്ചവരുടെ ആശ്രിതർക്ക് നിയമനം നൽകുക, കരാർ തൊഴിലാളികളുടെ വേതനവും കോൺട്രാക്ട് ലേബർഡേറ്റയും കാലോചിതമായി പരിഷ്കരിക്കുക, ബോർഡിലെ പി.എസ്.സി നിയമനങ്ങളിൽ സംവരണം അനുവദിക്കുക, ലിസ്​റ്റിൽ അവശേഷിക്കുന്ന മസ്ദൂർ നിയമനം നടത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളും ധർണയിൽ ഉയർന്നു. യൂനിയൻ ജില്ല സെക്രട്ടറി കെ. പി. രാമചന്ദ്രൻ, കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. ചന്ദ്രൻ, എ. ജയകൃഷ്ണൻ, . കെ.എം. ജലാലുദ്ദീൻ, കെ.എസ്.ഇ.ബി ഓഫിസേഴ്സ് കേന്ദ്ര എക്സിക്യൂട്ടിവ് അംഗം പി.വി. മധുസൂദനൻ, യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം റോണി ആൻറണി തുടങ്ങിയവർ സംസാരിച്ചു. ജയദേവൻ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം കെ. അനീഷ്കുമാർ സ്വാഗതവും ജില്ല ട്രഷറർ ഷാജു വർഗീസ് നന്ദിയും പറഞ്ഞു. CITU കെ.എസ്​.ഇ.ബി കരാർ തൊഴിലാളികളുടെ ധർണ സി.​െഎ.ടി.യു ജില്ല സെക്രട്ടറി ടി.കെ. രാജൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.